റിയാദ്: കെ.എം.സി.സി വനിത വിഭാഗം സംഘടിപ്പിക്കുന്ന ‘പെണ്മ 2024’ വെള്ളിയാഴ്ച (ഡിസം. 13) വൈകീട്ട് നാല് മുതൽ റിയാദ് മലസ് ഡ്യൂൺസ് സ്കൂളിൽ നടക്കും. അഞ്ഞൂറോളം കുടുംബങ്ങൾ പരിപാടിയിൽ സംബന്ധിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ പി.എം.എ. ഗഫൂർ ‘ജീവിതം മനോഹരമായ ഒരു കലയാണ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കുട്ടികളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, പ്രവർത്തന റിപ്പോർട്ട് അവതരണം തുടങ്ങിയവ ഉണ്ടാകുമെന്ന് വനിത വിങ് ഭാരവാഹികളായ റഹ്മത്ത് അഷ്റഫ്, ജസീല മൂസ, ഹസ്ബിന നാസർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.