ദമ്മാം: ദിവസങ്ങൾക്ക് മുമ്പ് അൽഖോബാർ ദമ്മാം ഹൈവേയിലെ റാക്കയിൽ അൽസഈദ് ടവറിെൻറ തകർന്നുവീണ പാർക്കിങ് ഭാഗത്തിനടിയിൽ നിന്ന് സിവിൽ ഡിഫൻസ് വിഭാഗവും അഗ്നിശമന സേനയും സംയുക്തമായി അതിസാഹസികമായി സൗദി പൗരനെ രക്ഷപ്പെടുത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജീവിതത്തിനും മരണത്തിനുമിടിയിൽ അദ്ദേഹം ജീവിച്ചുതീർത്ത നിമിഷങ്ങളും അതിസങ്കീർണമായ രക്ഷാപ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതും കണ്ട് സോഷ്യൽ മീഡിയ ൈകയ്യടിക്കുകയാണ്. പ്രാർഥനയും അഭിനന്ദനങ്ങളുമായി ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ഈ വിഡിയോ കണ്ടുകൊണ്ടിരിക്കുന്നത്.
സൗദി പൗരനായ മിഷാരി വാഹനം പാർക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി നടക്കുന്നതിനിടയിലാണ് മുകൾ ഭാഗം ഇടിഞ്ഞുവീഴുന്നത്. അദ്ദേഹം ഭാരമേറിയ ഇരുമ്പു ബീമുകൾക്കും കോൺക്രീറ്റുഭാഗങ്ങൾക്കും ഇടയിൽ കുടുങ്ങിേപാവുകയായിരുന്നു. തനിക്കും സീലിങ്ങിനുമിടയിൽ കേവലം ഒരു സെൻറിമീറ്റർ മാത്രമേ വിടവുണ്ടായിരുന്നുള്ളൂ എന്ന് മിഷാരി പറയുന്നു. തുടർന്ന് ഏറെ പ്രയാസപ്പെട്ട് കുഴി മാന്തി ശ്വാസം കഴിക്കാൻ പാകത്തിലാക്കുകയായിരുന്നത്രേ.
സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ച ഇടനേ തന്നെ ഇതിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മനസിലാക്കിയിരുന്നു. ദയവായി തന്നെ ഉപേക്ഷിക്കരുതേയെന്ന് മിഷാരി വിളിച്ചു പറയുന്നുണ്ടായിരുന്നു. എങ്കിൽ ശബ്ദം പുറത്തേക്ക് വരാൻ പ്രയാസമായിരുന്നു. ഇത്തരത്തിൽ കുടുങ്ങിക്കിടന്ന നാല് പേരെയാണ് സിവിൽ ഡിഫൻസും അഗ്നിശമന സേനയും ചേർന്ന് രക്ഷിച്ചത്. പുറത്തുള്ള വാഹനങ്ങളും ഇരുമ്പ് ബീമുകളും കോൺക്രീറ്റും മാറ്റിയാലല്ലാതെ ഇവരെ രക്ഷിക്കുക സാധ്യമായിരുന്നില്ല. എന്നാൽ ഉദ്യോഗസ്ഥരുടെ സമർപ്പണവും കരുത്തും കഴിവും സമന്വയിച്ചപ്പോൾ അതിസാഹസികമായി അവർക്ക് മിഷാരിയെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചു.
ഇത് മുഴുവൻ ഷൂട്ട് ചെയ്ത് അൽയൗം അൽഅഖ്ബരിയാ ചാനലിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വീരകഥകൾ അറബ് ജനത ആവേശപൂർവമാണ് ഏറ്റെടുത്തത്. രണ്ട് ദിവസം നീണ്ട അക്ഷീണ യത്നത്തിനൊടുവിലാണ് തകർന്നുവീണ കാർപാർക്കിനടിയിൽ നിന്ന് വാഹനങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ സാധിച്ചത്. അതുവരെ ഈ സ്ഥലങ്ങൾ സിവിൽ ഡിഫൻസിേൻറയും പൊലീസിേൻറയും സംരക്ഷണയിലായിരുന്നു. ഇത്ര വലിയ അപകടമായിട്ടും സമയം പാഴാക്കാതെ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥരാണ് മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ആളുകളെ സംരക്ഷിച്ചത്. കിഴക്കൻ പ്രവിശ്യ മേയർ എൻജി. ഫഹദ് ബിൻ മുഹമ്മദ് സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.