അനുവദിച്ച എട്ടുലക്ഷം വിസയിൽ 62 ശതമാനവും സര്‍ക്കാര്‍ പദ്ധതികള്‍ക്ക്  

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനുവദിച്ച എട്ടുലക്ഷത്തിലേറെ വിസകളിൽ 62 ശതമാനവും വിവിധ സർക്കാർ പദ്ധതികൾക്ക്​ സഹായകമാകാൻ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സഹായം നൽകുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി 3.30 ലക്ഷം വിസയാണ്​ അനുവദിച്ചത്​. സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 1.83 ലക്ഷം വിസയും. പുതുതായി ആരംഭിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍, നിലവിലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍ എന്നിവക്കാണ് 31 ശതമാനം വിസ  അനുവദിച്ചത്. 

2017 മുതല്‍ 2018 ആദ്യ പാദം വരെ സ്വകാര്യ മേഖലക്ക് അനുവദിച്ച വിസകളുടെ കണക്ക്​ തൊഴില്‍ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മൊത്തം 8,19,881 വിസകളാണ്​ വിദേശ ജോലിക്കാര്‍ക്ക് വേണ്ടി അനുവദിച്ചത്. രാജ്യത്ത് സ്വദേശിവത്കരണം ഊർജിതമായി നടപ്പാക്കുമ്പോഴും സ്വകാര്യ മേഖലക്ക് ആവശ്യമായ എണ്ണം വിസ അനുവദിക്കുന്നതില്‍ മന്ത്രാലയം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. പുതുതായി ആരംഭിച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 1.15 ലക്ഷം വിസ അനുവദിച്ചത് ഇതി​​​െൻറ ഭാഗമാണ്.

ആകെ അനുവദിച്ച വിസകളുടെ 14 ശതമാനം ഈ ഇനത്തിലാണ്. നിലവിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന് 1.42 ലക്ഷം വിസയും അനുവദിച്ചിട്ടുണ്ട്.  വിദഗ്ധ തൊഴിലാളികളെയും നിക്ഷേപരംഗത്ത് മുതല്‍മുടക്കുകാരെയും ആകര്‍ഷിക്കാനും ഇതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നു. വിഷന്‍ 2030 ​​​െൻറ ഭാഗമായി പുതിയ പദ്ധതികള്‍ നിലവില്‍ വരുമ്പോള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുമെന്നും മന്ത്രാലയ വൃത്ത  ങ്ങള്‍ വ്യക്തമാക്കി.

Tags:    
News Summary - visa-Government job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.