ജിദ്ദ: സൗദി അറേബ്യയിൽ വ്യവസായം അഭിവൃദ്ധിപ്പെടുത്താൻ പുതിയ തൊഴിൽ സംരംഭകർക്ക് തൽക്ഷണം വിസ കിട്ടുന്ന സംവിധാനം നടപ്പാക്കി മാനവ വിഭവ, സാമൂഹിക വികസന മന്ത്രാലയം. ഒാൺലൈനായാണ് ‘തൽക്ഷണ വിസ’ (ഇൻസ്റ്റൻറ് വിസ) സേവനം ആരംഭിച്ചത്. മന്ത്രാലയത്തിെൻറ ‘ഖിവ’ എന്ന പോർട്ടലിലാണ് ഇൗ സംവിധാനമുള്ളത്. അപേക്ഷിച്ചാൽ അപ്പോൾതന്നെ വിസ കിട്ടുന്നതാണ് ഇൗ നൂതന സംവിധാനം.
മാനവ വിഭവശേഷി, സാമൂഹിക വികസനമന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽരാജിഹി സംവിധാനം ഉദ്ഘാടനം ചെയ്തു. തൊഴിൽ, വ്യവസായ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. ഇതിനായി ചില ഉപാധികളും നിശ്ചയിച്ചിട്ടുണ്ട്. പേപ്പർ രേഖകൾ സമർപ്പിക്കാതെയും മന്ത്രാലയത്തിെൻറ ബ്രാഞ്ച് ഒാഫിസുകളിലെത്താതെയും ഇലക്ട്രോണിക് പോർട്ടലായ www.qiwa.sa വഴി പെെട്ടന്ന് ലഭ്യമാകുന്ന വിധത്തിലാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. നേരേത്ത ഇങ്ങനെയായിരുന്നില്ല. വിസക്ക് വേണ്ടിയുള്ള അപേക്ഷ കിട്ടിയാൽ അപേക്ഷകരായ സ്ഥാപനം അല്ലെങ്കിൽ തൊഴിലുടമയ്ക്ക് വിസ അനുവദിക്കാൻ യോഗ്യതയുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണവും പഠനവും നടത്തുമായിരുന്നു. അതിന് സമയവും എടുത്തിരുന്നു.
എന്നാൽ പുതിയ സംവിധാനം അപേക്ഷകരുടെ യോഗ്യതയും ആവശ്യവും പെെട്ടന്ന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയ വക്താവ് നാസ്വിർ അൽഹസാനി പറഞ്ഞു. ഇത്തരം തൽക്ഷണ വിസകൾ നൽകുന്നത് സംരംഭങ്ങളുടെ തുടക്കത്തിന് സഹായം നൽകുക എന്ന ഉദ്ദേശ്യത്തിലാണ്. അതുകൊണ്ടുതന്നെ താൽക്കാലികവുമാണ്.
സ്ഥാപനം തുടങ്ങാൻ വിദേശത്തുനിന്നുള്ള മാനവവിഭവ ശേഷിയുടെ ആവശ്യമുണ്ടെന്നുകണ്ടാൽ അതുടൻ രാജ്യത്ത് ലഭ്യമാക്കാനാണ് വിസ നൽകുന്നത്. അങ്ങനെ ആവശ്യങ്ങൾ നിവർത്തിച്ച് സംരംഭം വിജയിച്ച് വലിയ സ്ഥാപനമായി മാറിക്കഴിഞ്ഞാൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാകാൻ ഇടയാകും. സ്ഥാപനം തുടങ്ങി ഒരു വർഷം പൂർത്തിയാക്കിയാൽ ജീവനക്കാരുടെ സ്വദേശീവത്കരണത്തിന് വ്യക്തമായ പദ്ധതികൾ സംരംഭകൻ ആസൂത്രണം ചെയ്ത് നടപ്പാക്കണം. രാജ്യത്തെ ആളുകൾക്ക് വാണിജ്യ സംരംഭങ്ങൾ ആരംഭിക്കാൻ പരമാവധി അനുകൂല സാഹചര്യമൊരുക്കിക്കൊടുക്കുകയും അവർ അഭിമുഖീകരിക്കുന്ന തടസ്സം ഇല്ലാതാക്കാൻ സഹായിക്കുകയുമാണ് തൽക്ഷണ വിസ സംവിധാനത്തിെൻറ പ്രധാന ലക്ഷ്യം.
കഴിഞ്ഞ ആറ് മാസത്തിനിടയിൽ ആരംഭിച്ച സ്ഥാപനങ്ങൾക്കാണ് തൽക്ഷണ വിസകൾ നൽകുക. നൽകുന്ന വിസകളുടെ എണ്ണം സ്ഥാപനത്തിെൻറ പ്രവർത്തനത്തിനും ഇടപെടുന്ന മേഖലകൾക്കും അനുസരിച്ചായിരിക്കും. തെരഞ്ഞെടുക്കുന്ന കാറ്റഗറികൾക്കനുസരിച്ച് വ്യവസ്ഥകളിലും മാറ്റങ്ങളുണ്ടാകും. ആദ്യ കാറ്റഗറി തെരഞ്ഞെടുത്താൻ മിനിമം വിസകൾ ഉടനെ നൽകും. രണ്ടാമത്തെയും മൂന്നാമത്തെയും കാറ്റഗറികൾക്ക് സ്ഥാപനത്തിനുവേണ്ട സംവിധാനങ്ങളും ആക്റ്റിവിറ്റികളും ഒരുക്കണം. അപ്പോൾ ശരാശരി വിസകൾ ലഭിക്കും. പിന്നീടവ ശരിയാണോയെന്ന് പരിശോധിച്ചുറപ്പുവരുത്തും. നാലാമത്തെ കാറ്റഗറിയിൽ പരമാവധി വിസകൾ ലഭിക്കും. ഇവ നൽകുന്നതിനു മുമ്പ് സ്ഥാപനവും അതിെൻറ പ്രവർത്തന മേഖലയും മന്ത്രാലയ പ്രതിനിധികൾ സന്ദർശിച്ച് ഉറപ്പുവരുത്തുമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.