വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​ക​ണം -ഒ.​ഐ.​സി.​സി

അ​ൽ അ​ഹ്സ: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ക​സ​ന സ​ങ്ക​ൽ​പ​ത്തി​ലെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​​ന്റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ് വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ​മെ​ന്ന്​ ഒ.​ഐ.​സി.​സി അ​ൽ അ​ഹ്സ ഏ​രി​യ​ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2011, 2016 കാ​ല​യ​ള​വി​ൽ അ​ന്ന​ത്തെ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം ഇ​ന്ന് ന​ട​പ്പാ​ക്ക​പ്പെ​ടു​മ്പോ​ൾ ഇ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യോ യു.​ഡി.​എ​ഫ് പ്ര​തി​നി​ധി​ക​ളെ​യോ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​തെ വി​ല കു​റ​ഞ്ഞ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത് പൊ​റാ​ട്ട് നാ​ട​ക​മാ​ണെ​ന്ന് അ​ൽ അ​ഹ്സ ഒ.​ഐ.​സി.​സി ആ​രോ​പി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കേ​ര​ള വി​ക​സ​ന സ​ങ്ക​ൽ​പ​ത്തി​ന്​ ഒ​രു പു​തി​യ ഏ​ട് കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖം എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ കോ​ട്ട​യി​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Vizhinjam Port should be named as oommen Chandy -OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.