യാംബു: വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ കമ്മിറ്റി ‘ഓണം ഫെസ്റ്റ് 2023’ സംഘടിപ്പിച്ചു.
യാംബു അൽ നഖ്ൽ റോഡിലെ നഖാതി കമ്പനിക്കടുത്തുള്ള ഓഡിറ്റോറിയത്തിൽ നടന്ന വൈവിധ്യമാർന്ന പരിപാടികൾ പ്രവാസികളിൽ ആവേശത്തിരയിളക്കി. പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ നസീബ് നേതൃത്വം നൽകിയ മിമിക്സ് പരേഡ്, ജിദ്ദയിലെ ഗായകരായ ജമാൽ പാഷ, ആശ ഷിജു എന്നിവർ നയിച്ച ‘മ്യൂസിക് നൈറ്റ്’ ഗാനമേള എന്നിവ ആഘോഷ പരിപാടിക്ക് പൊലിമ കൂട്ടി. സാമൂഹിക പ്രവർത്തകൻ ശങ്കർ എളങ്കൂർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മുജീബ് പൂവച്ചൽ അധ്യക്ഷത വഹിച്ചു. യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളെ പ്രതിനിധാനം ചെയ്ത് അബ്ദുൽ കരീം പുഴക്കാട്ടിരി (കെ.എം.സി.സി), സിബിൾ ഡേവിഡ് (നവോദയ), സഫീൽ കടന്നമണ്ണ (പ്രവാസി വെൽഫെയർ), അസ്കർ വണ്ടൂർ (ഒ.ഐ.സി.സി) എന്നിവർ ആശംസ നേർന്നു. നാലു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന മലപ്പുറം സ്വദേശി പരപ്പത്തൊടി മൊയ്തീനെ ചടങ്ങിൽ ആദരിച്ചു.
വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ശിഹാബ് പാലക്കാട് സ്വാഗതവും സെക്രട്ടറി അബ്ദുന്നാസർ കുറുകത്താണി നന്ദിയും പറഞ്ഞു. കമ്മിറ്റിയംഗങ്ങളായ ബാബു പിള്ള കുട്ടനാട്, അനസ് മലപ്പുറം, മുസ്തഫ മഞ്ചേശ്വരം, ബഷീർ കൂളിമാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.