ജിദ്ദ: ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന ശീർഷകത്തിൽ സെപ്‌റ്റംബർ 27ന് ജിദ്ദയിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഷറഫിയ്യയിലെ സൗദി ബ്രിട്ടീഷ് ബാങ്കിന് സമീപമുള്ള അനസ് ബിൻ മാലിക് സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശിഥിലമായിക്കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ ഉത്തമ കുടുംബം എങ്ങനെ സാധ്യമാകുമെന്ന ചർച്ചകളുമായി കേരളത്തിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ചുവരുന്ന ഫാമിലി കോൺഫറൻസുകളുടെ തുടർച്ചയാണ് ജിദ്ദയിലെ പരിപാടി.
പ്രഖ്യാപന സമ്മേളനം ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതന്മാരും പ്രഭാഷകരുമായ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, ശുറൈഹ് സലഫി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. ജിദ്ദയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0509299816, 0576948776 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും പ്രോഗ്രാം കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.