ജിദ്ദ: സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ കൈകാര്യംചെയ്യുന്നതിനും അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ത്രീകളുടെ പ്രതികരണശേഷി ഉയർത്തിക്കൊണ്ടുവരാൻ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങൾ ബോധപൂർവമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്‌കാരികവേദി ജിദ്ദ വനിത വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ തിന്മകൾക്കെതിരെ സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഉയരണമെങ്കിൽ നമ്മുടെ പെൺമക്കളെ സ്ത്രീയെന്ന നിലയിൽ ശക്തിയോടെയും മനക്കരുത്തോടെയും നേരിടാനും അതിജീവിക്കാനും പ്രാപ്തരാക്കാനുള്ള പരിശ്രമം ആവശ്യമാണെന്ന് ചർച്ചചെയ്യപ്പെട്ടു. പ്രവാസി സാംസ്‌കാരികവേദി വനിത വിഭാഗം പ്രസിഡന്റ് സുഹറ ബഷീർ അധ്യക്ഷത വഹിച്ചു.
തസ്‌ലീമ അഷ്‌റഫ് വിഷയാവതരണം നടത്തി. സലീന മുസാഫിർ, റജീന നൗഷാദ്, സിമി അബ്ദുൽ ഖാദർ, നസ്‌ലി ഫാത്തിമ, റുക്‌സാന മൂസ, നൂറുന്നിസ ബാവ, നജാത്ത് സക്കീർ, തസ്‌നീം നിസാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സലീഖത്ത് ഷിജു സ്വാഗതവും വനിത വിഭാഗം വൈസ് പ്രസിഡന്റ് സുലൈഖ അഷ്‌റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.