ജിദ്ദ: ‘വേൾഡ് എക്സ്പോ 2030’ നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അന്താരാഷ്ട്ര എക്സിബിഷൻ പ്രതിനിധി സംഘം റിയാദിലെത്തി. ‘2030 വേൾഡ് എക്സ്പോ’ക്ക് ആതിഥേയത്വം വഹിക്കുന്നതിന് സൗദി അറേബ്യ സമർപ്പിച്ച അപേക്ഷയുടെ ഫയൽ ചർച്ചചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള നടപടികൾക്കായാണ് സന്ദർശം. അന്താരാഷ്ട്ര എക്സിബിഷൻ മാനേജ്മെൻറ് ആൻഡ് ബഡ്ജറ്റ് കമ്മിറ്റി ചെയർമാൻ പാട്രിക് സ്പെക്റ്റിെൻറ നേതൃത്വത്തിലുള്ള സംഘമാണ് റിയാദിലെത്തിയത്.
സൗദി അറേബ്യയിലേക്ക് എക്സിബിഷൻ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അതുവഴി അവർക്ക് എക്സിബിഷന് ആതിഥേയത്വം വഹിക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയും സാധ്യതകളും ദർശിക്കാനും വിലയിരുത്താനും കഴിയുമെന്ന് റിയാദ് റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് പറഞ്ഞു. തലസ്ഥാനം സാക്ഷ്യംവഹിക്കുന്ന വാഗ്ദാന പദ്ധതികളെ അടുത്തറിയാൻ സംഘത്തിലെ അംഗങ്ങൾക്ക് ഈ സന്ദർശനം ഒരു സുപ്രധാന അവസരമായി മാറും. ഇത് വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുയോജ്യമായ ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും. ഈ ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ഫയൽ ഭരണകൂടത്തിെൻറ വലിയ ശ്രദ്ധയും തുടർച്ചയായ ഫോളോഅപ്പും എടുത്തുകാട്ടുന്നതാണെന്നും സി.ഇ.ഒ പറഞ്ഞു.
അഞ്ചു ദിവസത്തെ സന്ദർശനത്തിനിടയിൽ സംഘത്തിലെ അംഗങ്ങൾ നിരവധി മന്ത്രിമാരും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സൗദി അറേബ്യ അപേക്ഷ നൽകിയത്. അതുമായി ബന്ധപ്പെട്ട ഫയലിലെ വിവിധ സാങ്കേതിക വശങ്ങൾ പ്രതിനിധി സംഘം ചർച്ച ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.