ജിദ്ദ സീസണിൽ ലോകപ്രശസ്ത സർക്കസ് ടീമും; ആദ്യ ഷോ മെയ് രണ്ടിന്

ജിദ്ദ: ജിദ്ദ സീസൺ 2022ൽ ലോക പ്രശസ്ത സർക്കസ് ടീമായ 'സർക്യു ഡൂ സോലെയിലി'ന്റെ പ്രകടനങ്ങളുണ്ടാകും. മെയ് രണ്ടിന് ഈദുൽ ഫിത്വർ അവധി ദിനത്തിലായിരിക്കും 'സർക്യു ഡു സോലെയിൽ' പ്രകടനങ്ങൾ ആരംഭിക്കുകയെന്ന് ജിദ്ദ സീസൺ മാനേജ്മെന്‍റ് വ്യക്തമാക്കി.

ജിദ്ദ സീസൺ 2022 പരിപാടികളുടെ ഭാഗമായാണ് സർക്കസ് വിനോദ ടീമിന്റെ പ്രകടനങ്ങൾ ഒരുക്കിയിരിക്കുന്നത്. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ ഒരുക്കുന്ന പരിപാടികൾ ജൂൺ 28 വരെ തുടരും. സർക്കസിനു പുറമെ മറ്റ് വിവിധ വിനോദ പരിപാടികളുമുണ്ടാകും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി ഒമ്പത് മുതൽ 11 വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ ആറ് വരെയും രാത്രി ഒമ്പത് മുതൽ 11 വരെയുമായിരിക്കും ഷോ നടക്കുകയെന്ന് മാനേജ്മെന്‍റ് അറിയിച്ചു.


ജിദ്ദ സീസൺ ആദ്യമായാണ് പ്രത്യേക സർക്കസ് ഷോക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നത്. കാണികൾക്ക് കൗതുകമുണ്ടാക്കുന്ന നിരവധി പ്രകടനങ്ങൾ സർക്കസിലുണ്ടാകും. വിവിധ മാളുകളിൽ ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യമൊരുക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

Tags:    
News Summary - World-famous circus team during the Jeddah season; The first show is on May 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.