റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിെൻറയും വിമൻസ് ഫോറത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ റിയാദിലെ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിൽ നടത്തിയ ‘ഒരുമയോടെ ഒരോണം’ ഓണാഘോഷ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ചെണ്ടമേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങളാൽ ആഘോഷം ഉത്സവ പ്രതീതിയായിരുന്നു. റിയാദ് കൗൺസിൽ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. കൺവീനർ ഷംനാസ് അയ്യൂബ് ആമുഖഭാഷണം നടത്തി.
മുഷ്താഖ്, ഡോ. ഷിംന, റഹ്മാൻ മുനമ്പം, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, അഡ്വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, നാഷനൽ കമ്മിറ്റി സെക്രട്ടറി ഹെൻട്രി തോമസ്, ട്രഷറർ അൻസാർ വർക്കല, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോഓഡിനേറ്റർ വല്ലി ജോസ്, റിയാദ് വിമൻസ് ഫോറം പ്രസിഡൻറ് സബ്രീൻ, സെക്രട്ടറി അഞ്ജു അനിയൻ, ട്രഷറർ അഞ്ജു ആനന്ദ്.
കോഓഡിനേറ്റർ കാർത്തിക, അലി ആലുവ, കനകലാൽ, സനു മച്ചാൻ, ഡൊമിനിക് സാവിയോ, ഷംനാദ് കുളത്തൂപ്പുഴ, സ്കറിയ, നിസാർ പള്ളിക്കശ്ശേരി, ഇല്യാസ് കാസർകോട്, സെലീന, ജീവ, ലൂബൈബ് എന്നിവർ സംസാരിച്ചു. റിയാദ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ബിൻയാമിൻ ബിൽറു നന്ദിയും പറഞ്ഞു.
സദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികൾക്ക് ഷിജു ബഷീർ, സജിൻ, റിജോഷ്, കെ.ടി. കരിം, ഹാരിസ് ചോല, ഹമാനി റഹ്മാൻ, സുബി സജിൻ, ഭൈമി സുബിൻ, സെലീന, ജീവ, ലൂബൈബ്, റിസ്വാന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.