യാംബു: വിവിധ മേഖലകളിൽ യാംബുവിൽ ജോലിചെയ്യുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ യാംബു കലാകാസ് ‘ഈ ഓണം വയനാടിനോടൊപ്പം’ എന്ന ശീർഷകത്തിൽ മ്യൂസിക്കൽ ആൽബം പുറത്തിറക്കുന്നു.
യാംബുവിലെ പ്രമുഖരായ ഗായകരുടെയും കലാകാരൻമാരുടെയും ശ്രമഫലമായി ഷറഫ് കത്തിച്ചാൽ രചനയും സംവിധാനവും നിർവഹിച്ച് പൂർത്തിയാക്കിയ മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനം ഇന്ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
യാംബു ടൗണിലെ അൽ ഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിൽ രാത്രി എട്ടിന് നടക്കുന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരായ നിയാസ് യൂസുഫ്, അനീസുദ്ദീൻ ചെറുകുളമ്പ്, യാംബു ലിറിക്സ് ആൻഡ് മ്യൂസിക് ഡയറക്ടറായ ഷറഫ് കത്തിച്ചാൽ കണ്ണൂർ എന്നിവർ അതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.