യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ആഭിമുഖ്യത്തിൽ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സെവൻസ് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 13, 20, 26, 27 തീയതികളിൽ യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് കമ്മിറ്റി രൂപവത്കരിച്ചതായി വൈ.ഐ.എഫ്.എ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. മത്സരവുമായി ബന്ധപ്പെട്ട് യാംബുവിലെ അൽ ഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന വൈ.ഐ.എഫ്.എ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ഷബീർ ഹസ്സൻ കാരക്കുന്ന് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, അബ്ദുൽ ഹമീദ് ഒഴുകൂർ, ശൗഫർ ചെറുകോട്, ഇബ്രാഹിം പുലത്ത് എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ: ഷബീർ ഹസ്സൻ കാരക്കുന്ന് (ചെയ.), ഇബ്രാഹീം പുലത്ത് (ജന. കൺ.), മുബാറക്, സൈനുൽ ആബിദ് മഞ്ചേരി (കൺ.), ഫർഹാൻ മോങ്ങം (ചീഫ് കോഓഡിനേറ്റർ), ബിഷർ, അസ്കർ വണ്ടൂർ (കോഓഡിനേറ്റർ), യാസിർ കൊന്നോല (ഫിനാൻസ്), അജ്മൽ മണ്ണാർക്കാട് (ഇവന്റ് മാനേജർ), അബ്രഹാം തോമസ് (മെഡിക്കൽ), സഞ്ജു, സിജാസ്, ഇംതിയാസ് (മീഡിയ), ഹമീദ് കൊക്കച്ചാൽ (സൗണ്ട്), ഷബീർ അരിപ്ര, ശമീൽ (വളന്റിയർ ക്യാപ്റ്റൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.