റിയാദ്: ശനിയാഴ്ച വൈകീട്ട് റിയാദ് -അൽഖർജ് റോഡിൽ ചെക്ക് പോസ്റ്റിന് സമീപം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് നെന്മാറ കയറാടി സ്വദേശി വഴിലിയിൽ ഒക്കക്കണ്ടത്തിൽ യൂസുഫിെൻറ (40) മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് ശിഫ സനാഇയ്യയിൽ ൈഡ്രവറായി ജാലി ചെയ്തിരുന്ന ഇദ്ദേഹം അൽഖർജിലുള്ള സ്പോൺസറെ കാണാൻ പോകുന്നതിനിടെയാണ് സ്വന്തം വാഹനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി മരിച്ചത്.
പിക്കപ്പ് വാനിലാണ് മൃതദേഹം കണ്ടത്. നെഞ്ചുവേദനയുണ്ടായ ഉടനെ വാഹനം നിറുത്തിയതാണെന്ന് കരുതുന്നു. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു കിലോമീറ്റർ പരിധിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ മരിച്ചുകിടക്കുന്നത് കാണാനിടയായ ട്രാഫിക് പൊലീസാണ് സ്പോൺസറെ വിവരം അറിയിച്ചത്.
ഖദീജയാണ് ഉമ്മ. ഭാര്യ: സൗജത്ത്. മക്കൾ: അഫ്സ, അഹ്ല, മുഹമ്മദ് അഫ്നാൻ. അഞ്ചുവർഷമായി റിയാദിലുള്ള യൂസുഫ് നേരത്തെ ബുറൈദയിൽ ജോലി ചെയ്തിരുന്നു. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിന് കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി ശൗക്കത്ത് പന്നിയങ്കര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.