ഡബ്​ൾ സെഞ്ച്വറിയും കടന്ന്​ 100 മില്യൺ മീൽസ്​

ദുബൈ: റമദാനിൽ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട്​ യു.എ.ഇ ആ​സൂത്രണം ചെയ്​ത 100 മില്യൺ മീൽസ്​ പദ്ധതി വഴി ഇതുവരെ വിതരണം ചെയ്​തത്​ 216 ദശലക്ഷം ഭക്ഷണ​പ്പൊതികൾ. റമദാൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലക്ഷ്യത്തി​െൻറ ഇരട്ടിയിലധികം ആളുകളിലേക്ക്​ ഭക്ഷണമെത്തിച്ചാണ്​ പദ്ധതി ദൗത്യം പൂർത്തിയാക്കുന്നത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇതാണ്​ യു.എ.ഇയെന്നും എ​െൻറ മനോഹരമായ രാജ്യത്തി​െൻറ റമദാനിലെ സ്​പിരിറ്റാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 3.85 ലക്ഷം പേരാണ്​ ഇതിൽ പങ്കാളികളായത്​. 30 രാജ്യങ്ങളിലേക്ക്​ പദ്ധതിയുടെ സഹായം എത്തിയതായും ശൈഖ്​ മുഹമ്മദ്​ അറിയിച്ചു. 51 രാജ്യങ്ങളിൽ നിന്നുള്ളവർ സംഭാവന നൽകി. 20 ദശലക്ഷം ഭക്ഷണപ്പൊതികൾക്കുള്ള സഹായം എത്തിയത്​ എസ്​.എം.എസ്​ സന്ദേശം വ​ഴിയായിരുന്നു. 70 ദശലക്ഷം ഭക്ഷണപ്പാെതികൾ സ്വകാര്യ സ്​ഥാപനങ്ങൾ സ്​പോൺസർ ചെയ്​തു. യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്​ ഈ സംഭാവനകളെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. മനുഷ്യസ്‌നേഹത്തി​െൻറ ആഗോള തലസ്ഥാനമാണ്​ യു.എ.ഇ എന്നതി​െൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

സുഡാൻ, സോമാലിയ, യമൻ, തുനീഷ്യ, ജോർഡൻ, ഫലസ്തീൻ, ലബനാൻ, ഈജിപ്ത്, ഇറാഖ്, സിയറ ലിയോൺ, അംഗോള, ഘാന, യുഗാണ്ട, കെനിയ, സെനഗാൾ, ഇത്യോപ്യ, താൻസനിയ, ബുറുണ്ടി, ബെനിൻ, തജികിസ്​താൻ, കിർഗിസ്​താൻ, കസാഖ്​സ്​താൻ, ഉസ്ബകിസ്താൻ, പാകിസ്​താൻ, കൊസോവോ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്​ ഭക്ഷണമെത്തിച്ചത്​. ഭക്ഷണ വിതരണത്തി​െൻറ 20 ശതമാനവും ഫലസ്​തീനി​ലെ ദുരിതമനുഭവിക്കുന്നവർക്കും ജോർഡൻ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലുമാണ്​ നൽകിയത്​. ഐക്യരാഷ്​ട്ര സഭയുടെ വേൾഡ്​ ഫുഡ്​ പ്രോഗ്രാം, മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ്​ ചാരിറ്റി എസ്​റ്റാബ്ലിഷ്​മെൻറ്​, പ്രാദേശിക ഫുഡ്​ ബാങ്കിങ്​ നെറ്റ്​വർക്കുകൾ, ജീവകാരുണ്യ സംഘടനകൾ എന്നിവ വഴിയായിരുന്നു ഭക്ഷണ വിതരണം. 12 ഫുഡ്​ ബാങ്കുകളും ഒമ്പത്​ ജീവകാരുണ്യ സംഘടനകളും ഭക്ഷണവിതരണത്തിൽ പങ്കാളികളായി. മിഡിലീസ്​റ്റ്​, ആഫ്രിക്ക, ഏഷ്യ, യൂറോപ്​, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലേക്കാണ്​ പ്രധാനമായും ഭക്ഷണമെത്തിച്ചത്​.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ യു.എ.ഇ എത്രത്തോളം ​പ്രാധാന്യം നൽകുന്നു എന്നതി​െൻറ തെളിവാണ്​ പദ്ധതിക്ക്​ ലഭിച്ച സ്വീകാര്യതയെന്ന്​ ക്യാബിനറ്റ് കാര്യ മന്ത്രിയും മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റിവ്​സ്​ (എം.ബി.ആർ.ജി.ഐ) സെക്രട്ടറി ജനറലുമായ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. പദ്ധതിയിലേക്ക്​ പണം സ്വരൂപിക്കുന്നതിനായി ഓൺലൈനായും നേരിട്ടും ​ലേലം നടത്തിയിരുന്നു. ലോകപ്രശസ്​ത കലാകാരന്മാരുടെ സൃഷ്​ടികളും അന്താരാഷ്​ട്ര കായിക താരങ്ങൾ ഒപ്പുവെച്ച ജഴ്​സിയുമെല്ലാം ലേലത്തിനുണ്ടായിരുന്നു.

Tags:    
News Summary - 100 million Meals across the double century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.