ദുബൈ: വാഹനങ്ങൾക്ക് രാത്രിയാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന അണുനശീകരണ സമയത്ത് ദുബൈയിൽ അപകടത്തിൽ മരിച്ചത് 12 ഡെലിവെറി ബോയ്സാണെന്ന് പൊലീസ്. മറ്റു വാഹനങ്ങളില്ലാതിരുന്ന ഈ സമയത്തെ അപകടങ്ങൾ അശ്രദ്ധയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പൊലീസ് പറഞ്ഞു. റോഡ് സേഫ്റ്റി ഫോറത്തിൽ സംസാരിക്കവെയാണ് കാപ്റ്റൻ സാലിം അൽ അമീമി ഇക്കാര്യം സൂചിപ്പിച്ചത്.
ഡെലിവറി ഡ്രൈവർമാർക്ക് പ്രത്യേക ലൈസൻസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ പൊലീസിനെ ഇത് പ്രേരിപ്പിക്കുന്നു. സ്ഥാപന ഉടമകളുടെ ലാഭക്കൊതിയാണ് ഡെലിവറി ജീവനക്കാർക്ക് ഇത്തരത്തിൽ സമ്മർദം കൂടാൻ കാരണം. എത്രയുംവേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ സ്ഥാപന ഉടമകൾ ജീവനക്കാരിൽ സമ്മർദം ചെലുത്തുന്നു. ഇരുചക്ര വാഹനങ്ങളിൽ വലിയ ബാഗുകൾ വെക്കുന്നതും അപകടത്തിലേക്ക് നയിക്കുന്നു. പണത്തിന് വേണ്ടി സുരക്ഷയെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിനെ തുടർന്ന് രാത്രി സമയങ്ങളിൽ മറ്റു വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ഡെലിവറി വാഹനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഈ സമയത്തുണ്ടായ അപകടങ്ങളിലാണ് 12 പേർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.