ദുബൈ: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് 12 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധി. വെയർഹൗസിന്റെ മുകളിൽനിന്ന് വീണ് പരിക്കേറ്റ ഏഷ്യൻ സ്വദേശിക്കാണ് സിവിൽ കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
ഒരുമാസത്തോളം ആശുപത്രിയിൽ കിടന്ന ഇദ്ദേഹം 50 ലക്ഷം ദിർഹം ആവശ്യപ്പെട്ടാണ് കമ്പനിക്കെതിരെ കേസ് കൊടുത്തത്. ഗുരുതര പരിക്കേറ്റത് മുൻനിർത്തിയായിരുന്നു ഈ ആവശ്യം. തലയോട്ടിക്കും തലച്ചോറിനും 40 ശതമാനം വൈകല്യം ബാധിച്ചു. പക്ഷാഘാതം ബാധിച്ചതിനാൽ മുഖം കോടിയ അവസ്ഥയിലാണ്. ഇടതുകണ്ണ് അടക്കാൻ കഴിയുന്നില്ല. ഈ കണ്ണിന്റെ കാഴ്ച 50 ശതമാനം നഷ്ടപ്പെട്ടു. ഇടതുചെവിയുടെ കേൾവിയും നഷ്ടപ്പെട്ടു. രുചിയോ മണമോ ലഭിക്കാത്ത അവസ്ഥയാണ്. മൂക്കിന് ഉൾപ്പെടെ ഒടിവുകളുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കാത്തതാണ് അപകടത്തിന് കാരണമെന്ന് കോടതി വിലയിരുത്തി. ഇക്കാരണത്തിൽ മുമ്പ് ശിക്ഷിക്കപ്പെട്ട സ്ഥാപനമാണിത്. അതേസമയം, കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളിയും വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനിയും മേൽകോടതിയെ സമീപിച്ചെങ്കിലും രണ്ട് കൂട്ടരുടെയും ആവശ്യങ്ങൾ കോടതി തള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.