ഷാര്‍ജ: ദൈദിലെ സായ് അല്‍ മുഹാബ് പ്രദേശത്തെ ഫാമിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് 143 ടണ്‍ നസ്വാറും (നിരോധിച്ച പുകയില ഉല്പന്നം) ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ അലി മുസബ അല്‍ തുനൈജി പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ഫാമുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് നടന്ന പരിശോധനയിലാണ് ഫാമിനുള്ളിലെ അനധികൃത നിര്‍മാണം കെണ്ടത്തിയത്. നസ്വാർ നിര്‍മിക്കുന്ന സമയത്താണ് നഗരസഭ സംഘം പ്രതികളെ കൈയോടെ പിടികൂടിയത്.
നിര്‍മാണം, സംഭരണം, വ്യാപനം എന്നിവക്കെല്ലാം പ്രത്യേക ഇടങ്ങള്‍ ഉണ്ടായിരുന്നു. പാകിസ്താന്, അഫ്ഗാനിസ്താന്, മധ്യേഷ്യ, ഇറാെൻറ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു തരം ച്യൂയിങ് പുകയിലയാണ് നസ്വാർ. പച്ച പുകയിലയുടെയും നാരങ്ങപ്പൊടിയുടെയും മിശ്രിതമായ ഇത് യു.എ.ഇയില്‍ മയക്കുമരുന്നിെൻറ ഗണത്തില്‍ ഉള്‍പ്പെടുത്തി നിരോധിച്ചിട്ടുണ്ട്. കാന്‍സറിന് കാരണമായേക്കാവുന്ന ദോഷകരമായ വസ്തുക്കള്‍ ചേർത്താണ് ഇത് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.