ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്. ഡോളറുമായുള്ള വിനിമയനിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യവും ഉയർന്നു. ഇന്ത്യൻ രൂപയുമായുള്ള ഡോളറിന്റെ വിനിമയമൂല്യം വെള്ളിയാഴ്ച 84 രൂപ 0775 പൈസയിലേക്കെത്തി. ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞമൂല്യമാണിത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതിന് തൊട്ടുമുമ്പുള്ള കുറഞ്ഞ മൂല്യം രേഖപ്പെടുത്തിയത്. അന്ന് 84 രൂപ 0750 പൈസയായിരുന്നു വിനിമയനിരക്ക്. ഇതിന് തുല്യമായരീതിയിൽ ഗൾഫ് കറൻസിയുടെ വിനിമയമൂല്യവും ഉയർന്നു. യു.എ.ഇ ദിർഹം ഒരു രൂപക്ക് 22 രൂപ 90 പൈസ എന്ന നിലവരെയെത്തി. പിന്നീട് രൂപ അൽപം നിലമെച്ചപ്പെടുത്തിയതോടെ 22 രൂപ 89 പൈസയിലെത്തി.
സമാനമായ രീതിയിൽ മുഴുവൻ ഗൾഫ് കറൻസികളുടെയും രൂപയുമായുള്ള വിനിമയമൂല്യം ഉയർന്നു. ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയാതെന്നാണ് റിപ്പോർട്ടുകൾ. രൂപയുടെ മൂല്യം കുറയുമ്പോൾ ഗൾഫിലെ പ്രവാസികൾക്ക് നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന് സൗകര്യമുണ്ട്. എന്നാൽ, പണപ്പെരുപ്പം ദൈനംദിന ചെലവുകളെ ബാധിക്കുമെന്നതിനാൽ വലിയ നേട്ടമുണ്ടാകണമെന്നില്ല. അതേസമയം, നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് ഇത് ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.