ദുബൈ: സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് 15.2 കോടി ദിർഹം അനുവദിച്ചു. യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ബോണസ് നിശ്ചയിക്കുക. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള സർക്കാർ ജീവനക്കാർ ബോണസിന് അർഹരായിരിക്കും. എമിറേറ്റിലെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം അവർക്ക് മികച്ച ജീവിതനിലവാരം പ്രദാനംചെയ്യാനും ലക്ഷ്യമിട്ടാണ് ബോണസ് പ്രഖ്യാപിക്കുന്നതെന്ന് മീഡിയ ഓഫിസ് പുറത്തുവിട്ട വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.