ദു​ബൈ: എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും പു​തി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന സ​പ്ത​വ​ർ​ഷ ഡി​ജി​റ്റ​ൽ ന​യം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 2030ഓ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​ക്ക്​ മൊ​ത്തം 1.6 ശ​ത​കോ​ടി ദി​ർ​ഹ​മാ​ണ്​ ചെ​ല​വ്. 82 പു​തി​യ പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളു​മാ​ണ്​ പു​തി​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക.

ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ലു ഘ​ട്ട​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 446 ദ​ശ​ല​ക്ഷം ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഏ​ഴു പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​​ മു​ന്നൊ​രു​ക്ക ഘ​ട്ടം. തു​ട​ർ​ന്ന്​ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 829 ദ​ശ​ല​ക്ഷം ദി​ർ​ഹം മൂ​ല്യം വ​രു​ന്ന 62 പ​ദ്ധ​തി​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 248 ദ​ശ​ല​ക്ഷം ചെ​ല​വു​ വ​രു​ന്ന 10 പ​ദ്ധ​തി​ക​ളും മൂ​ന്നാം ഘ​ട്ട​ത്തി​ൽ 100 ദ​ശ​ല​ക്ഷം ചെ​ല​വു​ വ​രു​ന്ന മൂ​ന്നു​ പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടും. പ​ദ്ധ​തി​ക​ളു​ടെ ഫ​ല​പ്രാ​പ്തി​യും പു​രോ​ഗ​തി​യും വി​ല​യി​രു​ത്താ​നാ​യി ഏ​റ്റ​വും നൂ​ത​ന​മാ​യ 12 സൂ​ച​ക​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും.

ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷം, ഗു​ണ​നി​ല​വാ​ര​മു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ, ഡേ​റ്റ ഇ​ന്‍റ​ലി​ജ​ൻ​സ്, സം​യോ​ജി​ത ഡി​ജി​റ്റ​ൽ ഓ​പ​റേ​ഷ​ൻ​സ്, മി​ക​ച്ച ആ​സ്തി മാ​നേ​ജ്​​മെ​ന്‍റ്, ന​വീ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും തു​ട​ങ്ങി ആ​റു സ്തം​ഭ​ങ്ങ​ളി​ൽ ഊ​ന്നി​യു​ള്ള​താ​ണ്​ പു​തി​യ ന​യ​ത്തി​ന്‍റെ ഘ​ട​ന.

പൊ​തു ഗ​താ​ഗ​ത രം​ഗ​ത്തെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം, മെ​ച്ച​പ്പെ​ട്ട ഡേ​റ്റ ഉ​പ​യോ​ഗം, 100 ശ​ത​മാ​നം വേ​ഗം കൈ​വ​രി​ക്കാ​ൻ ഉ​ത​കു​ന്ന ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി ആ​ർ.​ടി.​എ​യു​ടെ ആ​ഗോ​ള നേ​തൃ​പ​ര​മാ​യ ക​ഴി​വു​ക​ളെ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. സാ​​ങ്കേ​തി​ക വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ പൊ​തു ഗ​താ​ഗ​ത രം​ഗം 100 ശ​ത​മാ​നം സാ​ധ്യ​മാ​ക്കു​ക, ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം 95 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ക, ആ​ർ.​ടി.​എ ജീ​വ​ന​ക്കാ​രു​ടെ നി​പു​ണ​ത 100 ശ​ത​മാ​നം ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്യു​ക, 50 നി​ർ​മി​ത​ബു​ദ്ധി ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ൾ.

ദു​ബൈ​യു​ടെ ക്ഷേ​മ​വും ആ​ഗോ​ള മ​ത്സ​ര​ക്ഷ​മ​ത​യും വ​ള​ർ​ത്താ​നും താ​മ​സ​ക്കാ​ർ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന സേ​വ​ന ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​നും ല​ക്ഷ്യ​മി​ട്ട് യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂ​മി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​തൃ​ത്വ​മാ​ണ് ഈ ​ശ്ര​മ​ങ്ങ​ളെ ന​യി​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ചെ​യ​ർ​മാ​നു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും സ​ന്ദ​ർ​ശി​ക്കാ​നു​മു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​യി ദു​ബൈ​യു​ടെ സ്ഥാ​നം ഉ​യ​ർ​ത്താ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൂ​ത​ന​വും ആ​ധു​നി​ക​വു​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​​യോ​ഗം, ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളു​ടെ ഏ​റ്റെ​ടു​ക്ക​ൽ, നൂ​ത​ന​വും ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​നാ​യി എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യി​ൽ ആ​ർ.​ടി.​എ​യു​ടെ പു​രോ​ഗ​മ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - 1.6 billion to digitize public transport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.