അതിവേഗം ചിത്രം വരക്കാന്‍ വിലാസ് നായക് ഗ്ളോബല്‍ വില്ളേജിലത്തെും

ദുബൈ: ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ഗ്ളോബല്‍ വില്ളേജിലെ ഇന്ത്യ പവലിയനില്‍ പ്രത്യേക വിനോദ പരിപാടികള്‍. അതിവേഗത്തില്‍ ചിത്രംവരക്കുന്നതില്‍ നിപുണനായ വിലാസ് നായക് ആണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം. 
ലോകതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയനായ ഈ ഇന്ത്യക്കാരന് 5X4 ഇഞ്ച് പോര്‍ട്രയിറ്റ് തയാറാക്കാന്‍ അഞ്ചു മിനിട്ട് മതി. മംഗലാപുരത്തിനടുത്തുള്ള കൊച്ചു ഗ്രാമത്തില്‍ ജനിച്ച വിലാസ് മൂന്നാം വയസ്സില്‍ ചിത്രം വരച്ചു തുടങ്ങിയതാണ്. അഞ്ചാം വയസ്സില്‍ ആദ്യ അവാര്‍ഡ് ലഭിച്ചു. ചിത്രങ്ങള്‍ വിറ്റു ലഭിച്ച 10 ലക്ഷം ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച മനുഷ്യ സ്നേഹിയുമാണിദ്ദേഹം. ഡോ.എ.പി.ജെ അബ്ദുല്‍ കലാം, മദര്‍ തെരേസ, സചിന്‍ ടെണ്ടുല്‍ക്കര്‍, ഷാറൂഖ് ഖാന്‍ തുടങ്ങിയവരുടെ ചിത്രം ഇങ്ങനെ അതിവേഗത്തില്‍ വരച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടു മുതല്‍ നാലുവരെ ഇന്ത്യ പവലിയനിലെ മുഖ്യവേദിയില്‍  വിലാസ് നായകിന്‍െറ അദ്ഭുത ചിത്ര രചന കാണാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.