വിഷവാതകം ശ്വസിച്ച്  കാര്‍ യാത്രികന്‍ മരിച്ചു

ദുബൈ: നാലുമണിക്കൂറോളം നിര്‍ത്താതെ ഓടിച്ച കാറിലെ യാത്രക്കാരന്‍ വിഷ വാതകം ശ്വസിച്ച് മരിച്ചു. മറ്റൊരാള്‍ അവശനിലയിലായി. സാങ്കേതിക തകരാര്‍ മൂലം കാറിനുള്ളിലത്തെിയ കാര്‍ബണ്‍ മോണോക്സൈഡ് വാതകമാണ് യാത്രക്കാരന്‍െറ മരണത്തിനിടയാക്കിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 
എയര്‍ കണ്ടീഷന്‍ സംവിധാനത്തിലെ തകരാര്‍ മൂലം കാര്‍ബണ്‍ മോണോക്സൈഡ് വാതകം അല്‍പാല്‍പമായി വാഹനത്തിനുള്ളിലേക്കത്തൊം. ഇത് ദീര്‍ഘനേരം ശ്വസിക്കുന്നത് മരണത്തിന് കാരണമാകും. യാത്രക്കാര്‍ വാഹനം യഥാസമയം അറ്റകുറ്റപണി നടത്തി തകരാറില്ളെന്ന് ഉറപ്പുവരുത്തണം. ദീര്‍ഘദൂര യാത്രക്കിടെ ഇടക്കിടെ നിര്‍ത്തി വിശ്രമിക്കണം. ചില്ല് തുറന്ന് വാഹനത്തിനകത്ത് കെട്ടിക്കിടക്കുന്ന വായു പുറത്തുപോകാന്‍ അവസരമുണ്ടാക്കുകയും വേണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.