അബൂദബി: അറബ് ലോകത്തെ ആറാമത്തെ മികച്ച സര്‍വകലാശാലയായ യുനൈറ്റഡ് അറബ് എമിറേറ്റ്സ് സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളില്‍ വിദേശ വിദ്യാര്‍ഥിക്ക് പ്രവേശം അനുവദിച്ചു. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലെ അറബി സംസാരിക്കാത്ത മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് പ്രവേശം അനുവദിച്ചത്. ഇതുവരെ യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശം.
ബിസിനസ് ആന്‍ഡ് ഇകണോമിക്സ് കോളജ്, ബി.എഡ് കോളജ്, എന്‍ജിനീയറിങ് കോളജ്, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ കോളജ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് കോളജ്, വിവരസാങ്കേതിക വിദ്യാ കോളജ്, നിയമ കോളജ്, മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് കോളജ്, സയന്‍സ് കോളജ് എന്നിവയിലായി 77 കോഴ്സുകളാണ് ബിരുദതലത്തില്‍ സര്‍വകലാശാല നടത്തുന്നുന്നത്. നാഷനല്‍ ഗ്രേഡ് 12 സര്‍ട്ടിഫിക്കറ്റ് അല്ളെങ്കില്‍ യു.എ.ഇയിലെ സ്കൂളുകളില്‍നിന്ന് നേടിയ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ടി.ഒ.ഇ.എഫ്.എല്‍ 500-ഐ.ബി.ടി 61/ഐ.ഇ.എല്‍.ടി.എസ് 5.0 സ്കോര്‍, അറബിയിലും ഗണിതത്തിലും അടിസ്ഥാന നിലവാര പരീക്ഷാ വിജയം, ഓരോ കോളജിന്‍െറയും കുറഞ്ഞ ശരാശരി ഗ്രേഡ് തുടങ്ങിയവയാണ് പ്രവേശത്തിനുള്ള യോഗ്യത.
നിരവധി വിദേശ വിദ്യാര്‍ഥികള്‍ പ്രവേശത്തിന് അപേക്ഷ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. പ്രവേശന നടപടിക്രമങ്ങള്‍ വളരെ കര്‍ശനമായിരിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.