അ​ൽ അ​വീ​റി​ലെ പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ആ​ളോ​ട്​ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​രി സം​സാ​രി​ക്കു​ന്നു

വി​സ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും

ദു​ബൈ: രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ​ക​ളോ ശി​ക്ഷ ന​ട​പ​ടി​ക​ളോ ഇ​ല്ലാ​തെ താ​മ​സ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നും രാ​ജ്യം വി​ടാ​നും അ​വ​സ​രം ന​ൽ​കു​ന്ന പൊ​തു​മാ​പ്പ് ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും. ദു​ബൈ എ​മി​റേ​റ്റി​ൽ ഇ​തി​ന​കം 2.36 ല​ക്ഷം പേ​ർ പൊ​തു​മാ​പ്പി​ന്റെ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​രി വെ​ളി​പ്പെ​ടു​ത്തി.

ഇ​തി​ൽ നി​ര​വ​ധി​പേ​ർ റെ​സി​ഡ​ന്റ്സ് സ്റ്റാ​റ്റ​സ് ഭേ​ദ​ഗ​തി ചെ​യ്യു​ക​യും 55,000ത്തി​ല​ധി​കം ആ​ളു​ക​ൾ രാ​ജ്യം വി​ടു​ക​യും ബാ​ക്കി​യു​ള്ള​വ​ർ അ​വ​രു​ടെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​മാ​പ്പ് സം​രം​ഭം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും ഇ​തി​ന് പ​ങ്കാ​ളി​ത്തം വ​ഹി​ച്ച​വ​രോ​ട്​ കൃ​ത​ജ്ഞ​ത അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ബൈ​യി​ൽ ഇ​തു​വ​രെ 55,200 എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് പാ​സു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഔ​ട്ട് പാ​സ് ല​ഭി​ച്ച നി​ര​വ​ധി ആ​ളു​ക​ൾ ഇ​നി​യും രാ​ജ്യം വി​ടാ​നു​ണ്ട്.

മ​തി​യാ​യ ടി​ക്ക​റ്റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​മാ​ണ് രാ​ജ്യം വി​ടാ​ൻ ഒ​രു​ങ്ങു​ന്ന​വ​രു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി. എ​ങ്കി​ലും ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ അ​ർ​ഹ​ത​പ്പെ​ട്ട നി​ര​വ​ധി പേ​ർ​ക്ക് യാ​ത്ര​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ല​ഫ്. ജ​ന​റ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. 2024 സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് പൊ​തു​മാ​പ്പ് ആ​രം​ഭി​ച്ച​ത്.

ഒ​ക്​​ടോ​ബ​ർ 31ന് ​അ​വ​സാ​നി​ക്കേ​ണ്ട പ​ദ്ധ​തി വീ​ണ്ടും ര​ണ്ടു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു. നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​വ​രു​ടെ പ​ദ​വി ശ​രി​യാ​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തി​ന് യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ മു​ൻ​കാ​ല സം​രം​ഭ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ​ദ്ധ​തി അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് അ​ൽ മ​ർ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബൈ പൊ​ലീ​സ്, ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്, ദു​ബൈ ആം​ബു​ല​ൻ​സ്, മാ​ന​വ വി​ഭ​വ​ശേ​ഷി എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം, റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി, ദു​ബൈ ഹെ​ൽ​ത്ത് എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ പ​റ​ഞ്ഞു.

പൊ​തു​മാ​പ്പി​ന് ശേ​ഷം പി​ഴ​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന​തി​നാ​ൽ, സ​മ​യ​പ​രി​ധി​ക്ക് മു​മ്പാ​യി സ്റ്റാ​റ്റ​സ് ക്ര​മീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​യ​മ​ലം​ഘ​ക​രോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - The visa amnesty will end today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.