അര്‍ബുദം ബാധിച്ച മലയാളി ചികിത്സക്ക് പണംതേടുന്നു

ദുബൈ: രക്താര്‍ബുദം ബാധിച്ച ്ഗുരുതരാവസ്ഥയില്‍ കഴിയുന്ന പട്ടാമ്പി സ്വദേശി ഗോപാലകൃഷ്ണന്‍ (40)തുടര്‍ ചികിത്സക്ക് വഴി കാണാതെ ദുരിതത്തില്‍. ദുബൈ ആശുപത്രിയില്‍ ഇപ്പോള്‍ തന്നെ വലിയ തുകയുടെ ചികിത്സാ ബില്ലടക്കാനുണ്ട്. അടിയന്തിരമായി ഒന്നേകാല്‍ ലക്ഷം ദിര്‍ഹം അടച്ചാല്‍ മാത്രമേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ്ഗോപാലകൃഷ്ണനെ കൂടുതല്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂ. 
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗോപാലകൃഷ്ണന്‍ ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി ദുബൈയിലത്തെിയത്.പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളൊന്നുമില്ലാത്ത ഗോപാലകൃഷ്ണന് രക്താര്‍ബുദമാണ് ബാധിച്ചതെന്ന്ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ജോലി ചെയ്ത കമ്പനിയുടെ സാമ്പത്തിക സഹായത്തിലാണ് ഇതുവരെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.പ്രായമായ അച്ഛനും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍െറ എകാശ്രയമാണ് ഗോപാലകൃഷ്ണന്‍. ഇനിജോലിചെയ്ത് കുടുംബം നോക്കാനും സാധ്യമല്ലാത്ത അവസ്ഥയിലാണ്. തുടര്‍ ചികിത്സ ഉടനെ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 
എന്തുചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടുകയാണ് ഗോപാലകൃഷ്ണന്‍െറ കുടുംബം. 
സുമനസ്സുകള്‍ ഏറെയുള്ള പ്രവാസ ലോകത്ത് നിന്ന് ആരെങ്കിലും സഹായിക്കാന്‍ വരുമെന്ന പ്രതീക്ഷയിലാണവര്‍. കൂടുതല്‍ വിവരങ്ങള്‍ 050 8972580, 052 9527555 എന്നീ നമ്പറുകളില്‍ നിന്ന് ലഭിക്കും അബൂദബി കമേഴ്സ്യല്‍ ബാങ്കിന്‍െറ മാള്‍ ഓഫ് എമിറേറ്റ്സ് ശാഖയിലാണ് അക്കൗണ്ടുള്ളത്. നമ്പര്‍: IBAN Account No.: AE980030000985573132001.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.