ഫുജൈറയില്‍  29 തടവുകാര്‍ക്ക് മോചനം

ഫുജൈറ: റമദാനോടനുബന്ധിച്ച് ഫുജൈറയിലെ 29 തടവുകാര്‍ക്ക് സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ഖി മോചനം നല്‍കി. പുണ്യമാസത്തില്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് തടവുകാര്‍ക്ക് പുതുജീവിതം നയിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 
തടവുകാരെ വിട്ടയക്കാന്‍ നടപടി തുടങ്ങിയതായി ഫുജൈറ പൊലീസ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഗാനിം അല്‍ കഅബി അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.