അബൂദബി: അത്യന്തം നാടകീയത നിറഞ്ഞ അബൂദബി ലോക ട്രയാത്ലണില്‍ പുരുഷ വിഭാഗത്തില്‍ സ്പെയിനിന്‍െറ മരിയോ മോളയും വനിതകളില്‍ ബ്രിട്ടന്‍െറ ജോഡീ സ്റ്റിപ്സണും ജേതാക്കളായി. നീന്തല്‍, ഓട്ടം, സൈക്ളിങ് എന്നീ മൂന്ന് ഇനങ്ങളിലായി പുരുഷ- വനിതാ വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍ ലോകത്തെ പ്രമുഖ താരങ്ങളാണ് പങ്കെടുത്തത്. നീന്തലില്‍ സാവധാനമായി പോയതും നിയമ ലംഘനത്തിന് ലഭിച്ച പെനാല്‍റ്റിയും മറികടന്നാണ് കഴിഞ്ഞ വര്‍ഷത്തെ ജേതാവായ മരിയോ മോള കിരീടം നിലനിര്‍ത്തിയത്.
ഒന്നര കിലോമീറ്റര്‍ നീന്തല്‍, 40 കിലോമീറ്റര്‍ സൈക്ളിങ്, പത്ത് കിലോമീറ്റര്‍ ഓട്ടം എന്നിവ ഒരു മണിക്കൂര്‍ 46 മിനിട്ട് 39 സെക്കന്‍റിലാണ് സ്പാനിഷ് താരം പൂര്‍ത്തിയാക്കിയത്. 15 സെക്കന്‍റ് പിന്നിലായത്തെിയ ദക്ഷിണാഫ്രിക്കയുടെ റിച്ചാര്‍ഡ് മുറേ രണ്ടും പോര്‍ച്ചുഗലിന്‍െറ ജോ സില്‍വ മൂന്നും സ്ഥാനത്ത് എത്തുകയായിരുന്നു. നീന്തല്‍ മത്സരം കഴിഞ്ഞപ്പോള്‍ ഏറെ പിന്നിലായിരുന്ന മരിയോ മോള സൈക്ളിങിലൂടെ മുന്നില്‍ കയറുന്നതിനിടെയാണ് ടൈം പെനാല്‍റ്റി ലഭിച്ചത്.
നിയമലംഘനം മൂലം 15 സെക്കന്‍റ് മത്സരത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. ഇതോടെ മുറെയും സില്‍വയും മുന്നില്‍ കയറിയെങ്കിലും ഓട്ടത്തില്‍ സകല കരുത്തും ആവാഹിച്ച് കുതിച്ചുപാഞ്ഞ സ്പാനിഷ് താരം അബൂദബിയില്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു.
നീന്തലില്‍ ഏറെ പിന്നിലായി പോകുകയും ടൈം പെനാല്‍ട്ടി ലഭിക്കുകയും ചെയ്തതോടെ മോശം ദിവസമാണെന്ന് വിചാരിച്ചെങ്കിലും അവസാനം കിരീടം നിലനിര്‍ത്താന്‍ സാധിച്ചത് ഏറെ സന്തോഷം പകരുന്നതായി മോള പറഞ്ഞു.
സൈക്കിളുകള്‍ കൂട്ടിമുട്ടി പ്രമുഖ താരങ്ങള്‍ മത്സരം ഇടക്ക് അവസാനിപ്പിക്കേണ്ടി വന്നതിനൊടുവിലാണ് ബ്രിട്ടീഷുകാരിയായ ജോഡീ സ്റ്റിപ്സണ്‍ വനിതാ വിഭാഗത്തില്‍ ജേതാവായത്. ഒരു മണിക്കൂര്‍ 56 മിനിട്ട് 10 സെക്കന്‍റില്‍ ലക്ഷ്യസ്ഥാനത്തത്തെിയ ജോഡീക്ക് ഒമ്പത് സെക്കന്‍റ് മാത്രം പിന്നിലായി ആസ്ത്രേലിയക്കാരിയായ അഷ്ലീ ജെന്‍റില്‍ രണ്ടാം സ്ഥാനം നേടി. ബ്രിട്ടന്‍െറ ഹെലന്‍ ജെന്‍കിന്‍സ് ആണ് മൂന്നാം സ്ഥാനം.
ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നിക്കോള സ്പിരിഗ് മത്സരത്തിന്‍െറ ആദ്യ ഘട്ടത്തില്‍ മുന്നിലത്തെിയിരുന്നു. എന്നാല്‍, സൈക്കിള്‍ കൂട്ടിയിടിയില്‍ ഉള്‍പ്പെട്ടതോടെ പിന്‍വാങ്ങേണ്ടി വന്നു. ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് എറിന്‍ ഡെന്‍ഷാം, അമേരിക്കക്കാരായ സാറാ ട്രൂ, കാറ്റീ സവാരസ് എന്നിവര്‍ക്കും കൂട്ടിയിടി മൂലം മത്സരം പൂര്‍ത്തിയാക്കാനായില്ല. അബൂദബി കോര്‍ണിഷില്‍ നടന്ന മത്സരങ്ങളില്‍ നൂറിലധികം കായിക താരങ്ങളാണ് പങ്കെടുത്തത്. അബൂദബി കോര്‍ണിഷില്‍ എമിറേറ്റ്സ് പാലസ് റോഡിലൂടെ നടന്ന സൈക്ളിങ് കാണാനായി നിരവധിപേരാണ് റോഡിനിരുവശത്തും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.