ദുബൈ: വ്യത്യസ്തതയുടെ പുതുവഴികള്‍ തീര്‍ത്ത് ഗള്‍ഫ് മാധ്യമം വിദ്യാഭ്യാസ-കരിയര്‍ മേള ഒരുക്കുന്നു. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും ഏറെ ഉപകാരപ്പെടും വിധത്തില്‍ ആസൂത്രണം ചെയ്യുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ മേള ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂള്‍ കാമ്പസിലാണ് നടക്കുക. പ്ളസ് ടു പഠനത്തിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്ന ഗള്‍ഫ് മാധ്യമം ‘എജു കഫെ’യില്‍ പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ വിദഗ്ധരും കൗണ്‍സലര്‍മാരും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടാകും.
കേരളത്തില്‍ നിന്നുള്ള പ്രമുഖ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും സംബന്ധിക്കും. യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 30 ഓളം പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ പ്രവേശ നടപടികള്‍ വിശദീകരിച്ച് മേളയില്‍ അണിനിരക്കും.
വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും അറിയാനും വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടത്തെി വിജയത്തിന്‍െറ മാര്‍ഗത്തില്‍ അവരെ ഒരുക്കിവിടാന്‍ വിദഗ്ധര്‍ നിങ്ങളെ സഹായിക്കും. കുട്ടികളുടെ മാനസിക-ബൗദ്ധിക ക്ഷമത കണ്ടത്തൊനും സംവിധാനമുണ്ട്. രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ളാസുകളും കൗണ്‍സലിങ്ങുമുണ്ടാകും.
കുടുംബസമേതം വന്ന് ഉല്ലാസകരമായ അന്തരീക്ഷത്തില്‍ കുട്ടികളുടെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനുള്ള അവസരമാണ് ഗള്‍ഫ് മാധ്യമം ഒരുക്കുന്നത്. കുട്ടികള്‍ക്കായി ബുദ്ധിപരമായ കളികളും വിനോദങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. വിജയികള്‍ക്ക് സമ്മാനങ്ങളും ലഭിക്കും.
പ്രവേശം സൗജന്യമാണ്. www.madhyamam.com വെബ് സൈറ്റിലെ എജുകഫെ ലിങ്കില്‍ ഇന്നു മുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്ക് ഗിഫ്റ്റ് കൂപ്പണുകള്‍ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.