ദുബൈ: ഗള്‍ഫ് മാധ്യമം ഒരുക്കുന്ന പ്രഥമ സമ്പൂര്‍ണ വിദ്യഭ്യാസ-കരിയര്‍ മേളയായ എജുകഫെയെ സമ്പന്നമാക്കാന്‍ വിവിധ മേഖലകളിലുള്ള പ്രമുഖരത്തെും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷ്, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് കോളജ് പ്രഫസറായി വളര്‍ന്ന ഡോ.വി.കതിരേശന്‍, എം.ജി.സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ തുടങ്ങയവരാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കാനും അവരുമായി സംവദിക്കാനുമത്തെുന്നത്. മേളയില്‍ എത്തുന്നവര്‍ക്ക് രസം പകരാനായി ടി.വി അവതാരകനും മാന്ത്രികനുമായ രാജ് കലേഷുമുണ്ടാകും.
ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂള്‍ കാമ്പസില്‍ നടക്കുന്ന എജുകഫെയില്‍ സൗജന്യമായി പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്.
ഏപ്രില്‍ എട്ടിന് വെള്ളിയാഴ്ച വൈകിട്ട് ഉദ്ഘാടന സെഷനില്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ‘സ്വപ്നങ്ങളെ എങ്ങനെ കീഴടക്കാം’ എന്ന വിഷയത്തില്‍ കുട്ടികളോട് സംസാരിക്കും. സംശയനിവാരണത്തിനും അവസരമുണ്ടാകും.
ശനിയാഴ്ച വൈകിട്ടാണ് ഷീന ഷൂക്കൂര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അഭിമുഖീകരിക്കുക. മിടുക്കരെ കാത്തിരിക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകളെക്കുറിച്ച് അവര്‍ സംസാരിക്കും. പൊതുവായ വിഷയങ്ങളില്‍ അവരുമായി സംവദിക്കുകയുമാകാം.
പാചക അവതരണത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ രാജ് കലേഷ് മാന്ത്രിക പൊടിക്കൈകളുമായാണ് എജുകഫേ വേദിയില്‍ എത്തുക. തമാശയും വിജ്ഞാനവും ഹരവും പകരുന്ന കളികളുമായി രാജ് കലേഷ് മാന്ത്രിക വേഷത്തില്‍ ആദ്യമായാണ് ഗള്‍ഫിലത്തെുന്നത്.
പ്ളസ് ടുവിന് ശേഷമുള്ള ഉപരി പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്ന ഗള്‍ഫ് മാധ്യമം ‘എജു കഫെ’യില്‍ പ്രമുഖരായ വിദ്യഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ കണ്‍സള്‍ട്ടന്‍റുകളും കൗണ്‍സലര്‍മാരും അണിനിരക്കും.
കേരള മെഡിക്കല്‍,എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃകാ പ്രവേശ പരീക്ഷയാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. യഥാര്‍ഥ പരീക്ഷയില്‍ മാനസിക സമ്മര്‍ദം കുറക്കാനും വേഗത്തില്‍ ഉത്തരമെഴുതാനുമുള്ള നല്ല പരിശീലനമായിരിക്കും ഈ ‘മോക് എന്‍ട്രന്‍സ്’. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. ഏപ്രില്‍ എട്ടിനാണ് പ്രവേശ പരീക്ഷ നടക്കുക. എജുകഫേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി പരീക്ഷയെഴുതാം. ഇതിനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് അവസരം ലഭിക്കുക.
യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 30 ഓളം പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കുംപ്രത്യേക ക്ളാസുകളും കൗണ്‍സലിങുമുണ്ടാകും.
പ്രവേശം സൗജന്യമാണ്. www.madhyamam.com വെബ് സൈറ്റിലെ എജു കഫെ ലിങ്കില്‍ ഇന്നു തന്നെ പേര്‍ രജിസ്റ്റര്‍ ചെയ്യൂ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്് ഗിഫ്റ്റ് കൂപ്പണുകള്‍ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.