ദുബൈ: ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയുടെ മൂല്യമിടിഞ്ഞത് പ്രവാസികള്‍ക്ക് അനുഗ്രഹമായി. മൂന്നു ദിവസമായി തുടരുന്ന വിലയിടിവില്‍ ഗള്‍ഫ് കറന്‍സികള്‍ ഉള്‍പ്പെടെയള്ളവക്ക് രൂപയുമായി നല്ല വിനിമയ മൂല്യമാണ് ലഭിക്കുന്നത്. ബുധനാഴ്ച ഒരു ദിര്‍ഹത്തിന് 18.46 രൂപ വരെ ലഭിച്ചു.
ഈ മാസം 11ന് ഒരു ദിര്‍ഹത്തിന് 18.22 രൂപയാണ് ലഭിച്ചിരുന്നത്. അന്ന് ആയിരം രൂപ നാട്ടിലയക്കാന്‍ 54.90 ദിര്‍ഹമാണ് വേണ്ടിയിരുന്നത്. എന്നാല്‍ ബുധനാഴ്ച 54.25 ദിര്‍ഹത്തിന് 1000 രൂപ തോതില്‍ നാട്ടിലത്തെിച്ചവര്‍ നിരവധി. ഒരു ലക്ഷം രൂപക്ക് 5425 ദിര്‍ഹം. ഇന്നലെ രാവിലെ രൂപ അല്പം ശക്തി പ്രാപിച്ചെങ്കിലും വൈകിട്ട് വിപണി അടക്കുന്നതിന് 10 മിനിട്ട് മുമ്പ് പെട്ടെന്ന് താഴോട്ടുപോവുകയായിരുന്നു. തിങ്കളാഴ്ച 18.22 രൂപയും ചൊവ്വാഴ്ച 18.37 രൂപയായിരുന്നു ദിര്‍ഹമിന്‍െറ മൂല്യം.
ബുധനാഴ്ച ഒരു സൗദി റിയാലിന് 18.07 രൂപയും കുവൈത്തി ദിനാറിന് 239.91 രൂപയും ഒമാന്‍ റിയാലിന് 175.73 രൂപയും ബഹ്റൈന്‍ ദിനാറിന് 178.45 രൂപയും ഖത്തര്‍ റിയാലിന് 18.59 രൂപയുമായിരുന്നു വിനിമയ മൂല്യം.
ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലത്തെിയാല്‍ ഡോളറിന് ഇടിവുണ്ടാകുമെന്നും ഇത് രൂപ ശക്തിപ്പെടാന്‍ കാരണമാകുമെന്നുമായിരുന്നു ഫലം വരുന്നതിന് മുമ്പുള്ള വിലയിരുത്തല്‍.
ഇതോടൊപ്പം ഇന്ത്യ 1000, 500 രൂപ കറന്‍സികള്‍ അസാധുവാക്കുക കൂടി ചെയ്തതോടെ രൂപയുടെ മൂല്യം വീണ്ടും കൂടുമെന്ന വിലയിരുത്തലുമുണ്ടായി. രണ്ടിന്‍െറയും പരിണിത ഫലമായി ആദ്യ മണിക്കൂറില്‍ രൂപയുടെ മൂല്യം കൂടിയെങ്കിലും പിന്നീട് തുടര്‍ച്ചയായി ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ് കണ്ടത്. ഡോളറൊഴിച്ച് മറ്റെല്ലാ കറന്‍സികളുടെയും മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.രൂപയുടെ വിനിമയ നിരക്ക് കുറയുമെന്ന് കരുതി പണം അന്ന് തന്നെ നാട്ടിലേക്കയച്ചവര്‍ ഇപ്പോള്‍ നിരാശരായി. ഒരു ദിര്‍ഹത്തിന് 30 ലേറെ പൈസയുടെ നഷ്ടമാണ് അവര്‍ക്കുണ്ടായത്.
അമേരിക്കയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നത് ഡോളറിന്‍െറ ഡിമാന്‍റ് കൂട്ടിയതാണ് ആ കറന്‍സിയുടെ മൂല്യവര്‍ധനവിന് കാരണമായതെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.
ഇത് രണ്ടു ദിവസം കൂടി തുടരാനാണ് സാധ്യതയെന്നാണ് അവരുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.