എജുകഫേ: ഹുമൈദ് അല്‍ ഖതാമി  ഉദ്ഘാടകന്‍ 

ദുബൈ: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശ - കരിയര്‍ മേളയായ ഗള്‍ഫ് മാധ്യമം എജുകഫേയുടെ രണ്ടാം പതിപ്പിന് നാളെ വൈകീട്ട് നാലിന്  ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂളില്‍ തുടക്കമാവും.  മുന്‍ വിദ്യാഭ്യാസ മന്ത്രിയും ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) ചെയര്‍മാനുമായ  ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖതാമിയാണ് ഉദ്ഘാടനം ചെയ്യുക.   പ്രവാസി സമൂഹവുമായി മികച്ച ഹൃദയബന്ധം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്‍െറ സാന്നിധ്യം മേളയുടെ പൊലിമയേറ്റും. 
വെസ്റ്റേണ്‍ മിച്ചിഗന്‍ സര്‍വകലാശാലയില്‍ നിന്ന് ഭരണ നിര്‍വഹണത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം മാനവ വിഭവശേഷി വികസന ഫെഡറല്‍ അതോറിറ്റിയുടെ ഉള്‍പ്പെടെ പ്രധാന സമിതികളുടെ മേധാവിയായിരുന്നു. വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശത്തോടൊപ്പം ആരോഗ്യ പരിരക്ഷണത്തിനും എജുകഫേ ശ്രദ്ധയൂന്നുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി  ആരോഗ്യ പരിശോധനക്ക് തുമ്പൈ ഹോസ്പിറ്റലുമായി സഹകരിച്ച് വിപുല സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് സൗജ്യന മെഡിക്കല്‍ ചെക്ക് അപ്പ്.  
കെ.പി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. റോസ് മേരി വില്‍സനും മേളയിലുണ്ടാവും. ആരോഗ്യമുള്ള തലമുറ ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്ന ഡോ. റോസ്മേരി രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയും ആയുര്‍വേദ ചികിത്സാ വിധികളും നല്‍കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.