ദുബൈ വിമാനത്താവളത്തിൽ 23 കിലോ മന്ത്രവാദ വസ്തുക്കൾ പിടികൂടി

ദുബൈ: ദുബൈ വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദ വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത്​ നിന്നെത്തിയ ആളിൽ നിന്നാണ്​ ദുബൈ കസ്റ്റംസ്​ ദുർമന്ത്രവാദ വസ്തുകക്കൾ പിടിച്ചെടുത്തത്​. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ഇയാൾ പിടിയിലായത്​.

ദുർമന്ത്രവാദത്തിനുപയോഗിക്കുന്ന 120 അനധികൃത വസ്തുക്കൾ ഇയാളുടെ ബാഗിൽ നിന്ന്​ കണ്ടെടുത്തു. ഏലസ്​, തുകൽക്കഷ്ണങ്ങൾ, ലഘുലേഖകൾ, അനധികൃതമായ ​ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ തുടങ്ങിയ ബാഗിൽ ഉണ്ടായിരുന്നു. ടെർമിനൽ ഒന്നിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​.

​മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ച്​ ബോധവത്​കരിക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക്​ പരിശലലനം നൽകുന്നുണ്ടെന്നും ദുബൈ കസ്റ്റംസ്​ പാസഞ്ചർ ഓപറേഷൻസ്​ ഡയറക്ടർ ഖാലിദ്​ അഹ്​മദ്​ പറഞ്ഞു.

പിടിയിലാകുന്നവർക്ക്​ തടവും പിഴയും ലഭിച്ചേക്കാം. കഴിഞ്ഞ ജൂലൈയിലും ദുബൈ വിമാനത്താവളത്തിൽ നിന്ന്​ ദുർമന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. 2019ൽ ദുബൈ വിമാനത്താവളം വഴി കടത്താനുള്ള 22 ശ്രമങ്ങളാണ് തകർത്തത്​. 68 കിലോ ദുർമന്ത്രവാദ വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - 23 kg of witchcraft material seized from Dubai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.