ദുബൈ വിമാനത്താവളത്തിൽ 23 കിലോ മന്ത്രവാദ വസ്തുക്കൾ പിടികൂടി
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദ വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ ആളിൽ നിന്നാണ് ദുബൈ കസ്റ്റംസ് ദുർമന്ത്രവാദ വസ്തുകക്കൾ പിടിച്ചെടുത്തത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ദുർമന്ത്രവാദത്തിനുപയോഗിക്കുന്ന 120 അനധികൃത വസ്തുക്കൾ ഇയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തു. ഏലസ്, തുകൽക്കഷ്ണങ്ങൾ, ലഘുലേഖകൾ, അനധികൃതമായ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ തുടങ്ങിയ ബാഗിൽ ഉണ്ടായിരുന്നു. ടെർമിനൽ ഒന്നിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ച് ബോധവത്കരിക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് പരിശലലനം നൽകുന്നുണ്ടെന്നും ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപറേഷൻസ് ഡയറക്ടർ ഖാലിദ് അഹ്മദ് പറഞ്ഞു.
പിടിയിലാകുന്നവർക്ക് തടവും പിഴയും ലഭിച്ചേക്കാം. കഴിഞ്ഞ ജൂലൈയിലും ദുബൈ വിമാനത്താവളത്തിൽ നിന്ന് ദുർമന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. 2019ൽ ദുബൈ വിമാനത്താവളം വഴി കടത്താനുള്ള 22 ശ്രമങ്ങളാണ് തകർത്തത്. 68 കിലോ ദുർമന്ത്രവാദ വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.