മഹാമാരി മൂലം ലോകം മുഴുവൻ ഗാലറികൾക്ക് വിലക്കിട്ട കാലമാണ് കഴിഞ്ഞു പോയത്. എന്നാൽ, ദുബൈ അപ്പോഴും തുറന്നിരിക്കുകയായിരുന്നു. ജനുവരി മുതൽ ജൂൺ വരെ ദുബൈയിൽ നടന്നത് 270 കായിക മത്സരങ്ങളാണ്. ദുബൈ സ്പോർട്സ് കൗൺസിലിെൻറ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിൽ അന്താരാഷ്ട്ര മത്സരങ്ങളും ഉൾപെടുന്നു.
55 ടൂർണമെൻറുകളിലായാണ് 270 മത്സരം നടന്നത്. ഇതിൽ 47ഉം രാജ്യാന്തര മത്സരങ്ങളായിരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ 50,000ഓളം താരങ്ങൾ മത്സരിക്കാനെത്തി. 151 പ്രാദേശിക ടൂർണമെൻറുകളിലായി 39,409 താരങ്ങൾ പങ്കെടുത്തു. വനിതകളുടെ 45 മത്സരങ്ങൾ, 20 ഇ- സ്പോർട്സ്, ഏഴ് എക്സിബിഷൻ, 53 പരിശീലന ക്യാമ്പ് എന്നിവയും ദുബൈയിൽ നടന്നു. ഒളിമ്പിക്സ് ഉൾപെടെയുള്ള ഇവൻറുകളുടെ പരിശീലനക്കളരിയായിരുന്നു ദുബൈ. നിരവധി അന്താരാഷ്ട്ര താരങ്ങൾ ദുബൈയിൽ പരിശീലനത്തിനെത്തി.
ഏറ്റവും കൂടുതൽ കായിക മത്സരങ്ങൾ നടന്നത് അൽ മർമൂം റിസർവിലാണ്. ഇവിെട 27 മത്സരം നടന്നപ്പോൾ ജുമൈറ 16 പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചു. ഹത്തയിൽ നാല് മത്സരം നടന്നു. ദുബൈ വേൾഡ് കപ്പിെൻറ 25ാം എഡിഷനായിരുന്നു ഏറ്റവും വലിയ പരിപാടി. കഴിഞ്ഞ വർഷം കോവിഡ് മൂലം മാറ്റിവെച്ച പല ടൂർണമെൻറുകളും ഇക്കുറി നടത്താനായി എന്നതും ദുബൈയുടെ നേട്ടമായി വിലയിരുത്തുന്നു.
പ്രമുഖ താരങ്ങൾ പങ്കെടുത്ത ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പ്, ഒമേഗ ഡെസർട്ട് ക്ലാസിക്, അയൺമാൻ, ഏഷ്യൻ എലൈറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ്, പബ്ജി മൊബൈൽ േഗ്ലാബൽ ചാമ്പ്യൻഷിപ്പ് എന്നിവയും സുപ്രധാന ടൂർണമെൻറുകളാണ്. ഏഷ്യൻ എലൈറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. മേരി കോം ഉൾപെടെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. ആസ്ട്രേലിയൻ ഓപണിെൻറ യോഗ്യത മത്സരവും അൽ മർമൂം അൾട്രാ മാരത്തണും മഹാമാരിക്കാലത്ത് നടത്തി. 1200 വനിത ഓട്ടക്കാരികളെ പങ്കെടുപ്പിച്ച് സഫാരി പാർക്ക്, പാം ജുമൈറ, ഗാർഡൻ േഗ്ലാ, അൽസീഫ് എന്നിവിടങ്ങളിൽ റണ്ണിങ് ചലഞ്ചും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.