റാസല്‍ഖൈമ: റമദാനിന്റെ പവിത്രതയെ ലംഘിച്ച് ഭിക്ഷാടനത്തിനിറങ്ങിയ 34 പേരെ അറസ്റ്റ് ചെയ്തതായി റാക് പൊലീസ് അറിയിച്ചു. ‘ഭിക്ഷാടനത്തിനെതിരെ പോരാടുക, അര്‍ഹരായവരെ സഹായിക്കുക’ എന്ന റമദാന് കാമ്പയിനോടനുബന്ധിച്ച് ബോധവത്കരണത്തിനൊപ്പം വ്യാപക നിരീക്ഷണങ്ങളുമാണ് റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമൂഹത്തിന്റെ പരിഷ്കൃത മുഖത്തെ വികലമാക്കുന്ന പ്രവൃത്തികളിലേര്പ്പെട്ടവരാണ് പിടിയിലായതെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ ഔദ്യോഗിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.