യു.എ.ഇ കുറ്റ്യാടി കൂട്ടായ്മ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറിൽ പ​ങ്കെടുത്തവർ

കുറ്റ്യാടി കൂട്ടായ്മ ബാഡ്​മിൻറൺ ടൂർണമെൻറ്​ നടത്തി

ദുബൈ: യു.എ.ഇ 50ാം ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായി യു.എ.ഇ കുറ്റ്യാടി കൂട്ടായ്മ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറ് വോളിബാൾ താരം നവാസ് ചിറ്റാരി ഉദ്​ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ സുഹൈൽ മൂസ അധ്യക്ഷത വഹിച്ചു. ഒന്നാം സ്ഥാനക്കാർക്കുള്ള അൽ മസാക്കിൻ ട്രോഫി ജമാൽ കൊളക്കണ്ടത്തിലും സി.സി. സൂപ്പി മാസ്​റ്ററും രണ്ടാം സ്ഥാനക്കാർക്കുള്ള അൽഫുർസാൻ ട്രാവൽ ട്രോഫി വി.പി.നൗഷദും മൂന്നാം സ്ഥാനക്കാർക്കുള്ള ലേണേഴ്​സ് പോയൻറ്​ അക്കാദമി ട്രോഫി ബഷീർ കൊളക്കണ്ടനും നൽകി. കെ.ഇ. ആരിഫ്, കെ.പി. അജ്നാസ് , എം.ഇ. നവാസ് , ഫസൽ കല്ലാറ, റഹീം തെരുവത്ത്, കെ.പി. റമീസ് , അജ്മൽ, വസീം എന്നിവർ സംസാരിച്ചു. ടി.എം. സുബീർ സ്വാഗതവും സി.എച്ച്. സാജിദ് നന്ദിയും പറഞ്ഞു. സി. റിയാസ് , ഡോ. നിജാദ്,എ.കെ.കെ. അഫ്സൽ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - 50th UAE National Day celebrations: badminton tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.