അബൂദബി: കഴിഞ്ഞ വർഷം മനുഷ്യര്‍ക്ക് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 56 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു നശിപ്പിച്ചതായി അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി. മനുഷ്യന് ഹാനികരമാണെന്ന് കണ്ടെത്തിയ 40 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തുന്നത് തടഞ്ഞതായും അധികൃതര്‍ അറിയിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. കർശന നിയമത്തിലൂടെ മനുഷ്യന്റെ ആരോഗ്യ, സുരക്ഷ ഉറപ്പുവരുത്തുകയെന്ന അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും അധികൃതര്‍ പറഞ്ഞു.
എല്ലാ ഭക്ഷ്യവസ്തുക്കളും നിലവാരമനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് അതോറിറ്റി കണിശമായ പരിശോധനയാണ് നടത്തി വരുന്നത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ല ഭക്ഷ്യവസ്തുക്കളെന്ന് ഉറപ്പിക്കുന്നതിനുള്ള ഹസാര്‍ഡ് അനലൈസിസ് ആന്‍ഡ് ക്രിട്ടിക്കല്‍ കണ്ട്രോള് പോയന്റ്സ് സംവിധാനം എമിറേറ്റിലെ ഫാക്ടറികളും ഹോട്ടലുകളും കാറ്ററിങ് കമ്പനികളും സ്ഥാപിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഇറക്കുമതി ചെയ്തവ, പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍, ഉപയോക്താവ് നശിപ്പിക്കാന്‍ അഭ്യര്ഥിക്കുന്നവ മുതലായവയാണ് അധികൃതര്‍ നശിപ്പിക്കുക. തജ് വീറുമായുള്ള സഹകരണത്തിലൂടെയാണ് സുരക്ഷിതമായ രീതി ഉറപ്പാക്കി ഇവ നശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.