അജ്മാന്: എമിറേറ്റിലെ ജയിൽ തടവുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ 91 യാത്രാടിക്കറ്റുകൾ നല്കി. ഇത്തിഹാദ് ചാരിറ്റബിൾ ഫൗണ്ടേഷൻ ആഭിമുഖ്യത്തിലാണ് തടവുകാര്‍ക്കുള്ള ടിക്കറ്റുകള്‍ നല്‍കിയത്. ശിക്ഷാകാലാവധിക്ക് ശേഷം അവരവരുടെ നാടുകളിലേക്ക് എത്തിച്ചേരുന്നതിനുള്ള യാത്രാടിക്കറ്റുകളാണ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് അധികൃതര്‍ക്ക് കൈമാറിയത്. 91 പേര്‍ക്കുള്ള യാത്രാടിക്കറ്റിന്റെ തുകയായ 84,000 ദിർഹത്തിന്റെ ചെക്ക് അജ്മാനിലെ ഇത്തിഹാദ് ചാരിറ്റബിൾ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഹരേബ് അൽ അരിയാനി കൈമാറി.
അജ്മാനിലെ ശിക്ഷാ, തിരുത്തൽ വിഭാഗം ഡയറക്ടർ ലെഫ്. കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്ലി ചെക്ക് ഏറ്റുവാങ്ങി. ചാരിറ്റബിൾ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ നാസർ ബിൻ അലി അൽ ജുനൈബി അടക്കമുള്ള നിരവധി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുന്ന തടവുകാര്‍ക്ക് കുടുംബങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ഇത്തിഹാദ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സഹായം ഏറെ അനുഗ്രഹമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.