അൽഐൻ: യു.എ.ഇയിലെ സ്‌പോർട്‌സ് ക്ലബിന്‍റെ ആരാധകരെ ട്വിറ്ററിലൂടെ അപമാനിച്ചയാൾക്ക് 50,000 ദിർഹം പിഴ. പ്രതി ഇതിനായി ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇല്ലാതാക്കാനും അൽഐൻ അപ്പീൽ കോടതിയുടെ ഉത്തരവിൽ പറയുന്നു.
ഒരു വർഷത്തേക്ക് ട്വിറ്റർ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാനും ഉത്തരവുണ്ട്. ഓൺലൈൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശക്തമായ നടപടി സ്വീകരിച്ചത്. ക്ലബ് ആരാധകരുടെ വികാരത്തെ മുറിപ്പെടുത്തുന്ന തികച്ചും മോശമായ ചിത്രമാണ് പ്രതി ട്വിറ്ററിൽ പങ്കുവെച്ചതെന്ന് കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.