ബസ് സ്റ്റോപ്പുകളിൽ വാഹനം പാർക്ക് ചെയ്താൽ 2000 ദിർഹം പിഴ

അബൂദബി: ബസ് സ്റ്റോപ്പുകളിൽ വാഹനം പാർക്ക് ചെയ്ത് മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ അബൂദബി സംയോജിത ഗതാഗതകേന്ദ്രം. നിയമലംഘകർക്ക് 2000 ദിർഹം പിഴ ചുമത്തുമെന്ന് കേന്ദ്രം അധികൃതർ മുന്നറിയിപ്പ് നൽകി. ബസ് സ്റ്റോപ്പുകളിൽ എത്തി ഇതരവാഹനങ്ങൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനെതിരെ നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

ബസ് യാത്രക്കാരെ സ്റ്റോപ്പുകളിൽ കൊണ്ടുവന്ന് വിടുന്നതിനും വിളിച്ചുകൊണ്ടുപോവുന്നതിനുമായി മറ്റു വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് ഇടം ക്രമീകരിച്ചിട്ടുണ്ടെന്നും ഇതാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നിർദേശം ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് 2000 ദിർഹം പിഴചുമത്തുമെന്ന മുന്നറിയിപ്പുകൂടി അധികൃതർ പുറപ്പെടുവിച്ചത്.

Tags:    
News Summary - A fine of Dh2,000 will be levied for parking a vehicle at bus stops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.