ദുബൈ: യു.എ.ഇ പൗരൻമാരുടെ ഭവന നിർമാണത്തിന് 630 കോടി ദിർഹമിന്‍റെ പാക്കേജ് പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സ്ഥലം വാങ്ങാനും വീടുവെക്കാനുമായിരിക്കും ഈ തുക നൽകുക. 4600ഓളം പൗരൻമാർക്ക് ഉപകാരപ്പെടും.
ഇമാറാത്തികൾക്കായി 1100 വില്ല റെസിഡൻഷ്യൽ കോംപ്ലക്സുകൾ നിർമിക്കുന്ന പദ്ധതിക്കും അംഗീകാരം നൽകിയതായി അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ പൗരൻമാരുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിച്ചത്. അടുത്ത 20 വർഷത്തെ ഭവന പദ്ധതിക്കായി കഴിഞ്ഞ സെപ്റ്റംബറിൽ 6500 കോടി ദിർഹമിന്‍റെ പദ്ധതി ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.
ഗുണനിലവാരമുള്ള താമസ സൗകര്യം ഓരോരുത്തരുടെയും അവകാശമാണെന്നും ജനങ്ങൾക്ക് മാന്യമായ താമസ സൗകര്യമൊരുക്കുക എന്നതാണ് സർക്കാരിന്‍റെ മുഖ്യ പരിഗണനയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.