ചൊക്ലി സ്വദേശിയായ യുവാവ്​ ദുബൈയിൽ കുഴഞ്ഞു വീണു മരിച്ചു

ദുബൈ: ചൊക്ലി കവിയൂർ റോഡ്​ പി.എം മൻസിൽ മുഹമ്മദ് നസൽ (20) ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു. ദുബൈ മദീന സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച രാത്രി ബാത്റൂമിൽ കുഴഞ്ഞു വീണാണ്​ മരണം സംഭവിച്ചത്​.

മാതാപിതാക്കൾ ദുബൈയിലുണ്ട്​. പിതാവ്​: തോട്ടൻ വൈദ്യരവിട സകരിയ്യ. മാതാവ്: സലീന. ഒരു സഹോദരിയുണ്ട്​.

Tags:    
News Summary - A young man from Chokli collapsed and died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.