Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട...

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​നം; അ​ജ്മാ​നി​ൽ നി​യ​മം ക​ര്‍ശ​ന​മാ​ക്കി

text_fields
bookmark_border
Abandoned vehicle
cancel

അ​ജ്മാ​ൻ: എ​മി​റേ​റ്റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ അ​ധി​കൃ​ത​ർ. വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വി​ക​ല​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. ആ​രോ​ഗ്യ​ത്തി​നോ പൊ​തു സു​ര​ക്ഷ​ക്കോ ദോ​ഷം വ​രു​ത്തു​ന്ന​തോ എ​മി​റേ​റ്റി​ന്‍റെ പൊ​തു​വാ​യ രൂ​പ​ത്തെ വി​ക​ല​മാ​ക്കു​ന്ന​തോ പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തോ ആ​യ വി​ധ​ത്തി​ൽ ശ്ര​ദ്ധ​യി​ല്ലാ​തെ പൊ​തു​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യാ​ണ് നി​യ​മം നി​ർ​വ​ചി​ക്കു​ന്ന​ത്. ഈ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി മു​നി​സി​പ്പാ​ലി​റ്റി​യും ആ​സൂ​ത്ര​ണ വ​കു​പ്പും ഇ​ത്ത​രം വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും.

എ​മി​റേ​റ്റി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ള്‍ക്കു​മേ​ല്‍ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് സ്റ്റി​ക്ക​ര്‍ പ​തി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ തീ​യ​തി മു​ത​ൽ ഏ​ഴു​ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​മാ​യി ക​ണ​ക്കാ​ക്കും.

നി​യ​മ​മ​നു​സ​രി​ച്ച്​ ‘അ​ബാ​ൻ​ഡ​ൺ​ഡ് വെ​ഹി​ക്കി​ൾ ഡി​സ്പോ​സ​ൽ ക​മ്മി​റ്റി’ എ​ന്ന പേ​രി​ൽ ഒ​രു ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്ക​ൽ, മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ ഈ ​ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​മ്മി​റ്റി​യു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കും. തു​ട​ര്‍ന്ന് പൊ​തു ലേ​ല​ത്തി​ൽ വി​ൽ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കും.

നി​യ​മം അ​നു​സ​രി​ച്ച് പൊ​തു ലേ​ല​ത്തി​ൽ വി​ൽ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​ക്ക് അ​തി​ന്‍റെ വി​ൽ​പ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​മ്പ് അ​ത് വീ​ണ്ടെ​ടു​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. വീ​ണ്ടെ​ടു​ക്കു​ന്ന തീ​യ​തി വ​രെ അ​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന എ​ല്ലാ ഫീ​സും പി​ഴ​യും ഉ​ട​മ അ​ട​ക്കേ​ണ്ടി വ​രും. വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കും.

വാ​ഹ​നം പൊ​ടി​പി​ടി​ച്ച് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കി​ട​ക്കു​ന്ന​തു​മൂ​ലം പ​രി​സ​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ള്ള സ​ങ്കേ​ത​മാ​യി മാ​റാ​ന്‍ ഇ​ട​യാ​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് പൊ​തു​ജ​നാ​രോ​ഗ്യ പ​രി​സ്ഥി​തി വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ന്‍റെ സാം​സ്കാ​രി​ക​വും സൗ​ന്ദ​ര്യാ​ത്മ​ക​വു​മാ​യ നി​ല​വാ​രം സം​ര​ക്ഷി​ക്കു​ക, സു​സ്ഥി​ര​മാ​യ പാ​രി​സ്ഥി​തി​ക വി​ക​സ​നം കാ​ത്തു​സൂ​ക്ഷി​ക്കു​ക, പൊ​തു ഇ​ട​ങ്ങ​ളെ വി​ക​ല​മാ​ക്കു​ന്ന സ്വ​ഭാ​വം കു​റ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ അ​ജ്മാ​ൻ സ​ർ​ക്കാ​ർ നി​യ​മം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLawAbandoned vehicle
News Summary - Abandoned vehicle; Law was tightened in Ajman
Next Story