പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഫുജൈറയിൽ സന്ദർശനം നടത്തിയപ്പോൾ

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമായി അബ്ബാസലി തങ്ങൾ

കൽബ: കൽബയുടെയും ഫുജൈറയുടെയും വിവിധ മേഖലകളിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവാക്കുകളുമായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. മേഖലയിലെ സോഷ്യൽ സർവിസ് ഡിപ്പാർട്മെന്‍റ് മേധാവികളെ കണ്ട് മലയാളികളുടെ സഹകരണവും പിന്തുണയും അറിയിക്കുകയും ചെയ്തു.

യു.എ.ഇയിലെ എസ്.കെ.എസ്.എസ്.എഫ് നേതാക്കളോടൊപ്പമാണ് സന്ദർശനം നടത്തിയത്. എസ്.കെ.എസ്.എസ്.എഫ് വിഖായ സന്നദ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ പ്രദേശത്തെ നൂറിൽപരം വീടുകളും സ്ഥാപനങ്ങളും ശുചീകരിച്ച് താമസയോഗ്യമാക്കിയിരുന്നു. 300ൽ പരം കുടുംബങ്ങൾക്ക് വിവിധ സോണൽ കമ്മിറ്റികളുടെയും സുന്നി സെന്‍ററുകളുടെയും സഹകരണത്തോടെ ഭക്ഷണ കിറ്റുകളും വസ്ത്രങ്ങളും, ബെഡ് ബ്ലാങ്കറ്റ്സ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളും എത്തിച്ചുനൽകിയിരുന്നു.

നാഷനൽ പ്രസിഡന്‍റ് ശുഹൈബ് തങ്ങൾ, ഗൾഫ് സത്യധാര പബ്ലിഷർ ഷിഹാസ് സുൽത്താൻ, അഫ്സൽ പി.എ, ഗഫൂർ പൊന്നാനി, സി.കെ. അബൂബക്കർ, താഹിർ ഫൈസി, അബ്ദുല്ല ദാരിമി കൊട്ടില, യാസീൻ തങ്ങൾ, മുഹ്സിൻ വിലക്കോട്, റിയാസ്, കാക്കയങ്ങാട്, ഉമർ സലീം, മുനീർ പൂവം, മഹ്‌റൂഫ്, മൊയ്‌തീൻകുട്ടി എന്നിവർ ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Abbasali Thangal comforts those suffering from the rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.