അബൂദബി: പാചക വാതക ഇൻസ്റ്റലേഷൻ ലൈനിലെ പൊട്ടിത്തെറിയെ തുടർന്ന് തകർന്ന കെട്ടിടത്തിലെ താമസക്കാർക്ക് റെഡ് ക്രസൻറ് അഭയം നൽകും. അബൂദബി അൽദഫ്ര മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രെസൻറ് അതോറിറ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാെൻറ നിർദേശ പ്രകാരമാണ് കെട്ടിടത്തിലെ 38 കുടുംബങ്ങളിലെ 208 പേർക്കാണ് റെഡ് ക്രെസൻറ് താമസ സൗകര്യമൊരുക്കിയത്. അബൂദബി നരഗത്തിലെ വിവിധ ഹോട്ടൽ അപ്പാർട്മെൻറുകളിലേക്കാണ് ഇവരെ മാറ്റിയത്.
റെഡ്‌ക്രെസൻറ് അതോറിറ്റിയിലെ തൊഴിലാളികളും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന സംഘം ദുരിത ബാധിതരുടെ ജീവിതസൗകര്യത്തിനും മറ്റും മേൽനോട്ടം വഹിക്കുന്നു.ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും നൽകും. ആവശ്യമായ കാര്യങ്ങൾ നിറവേറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ അധികാരികളോട് ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ നിർദ്ദേശിച്ചു.റെഡ് ക്രസൻറ് അതോറിറ്റി അബൂദബി കേന്ദ്രത്തിെൻറ നേതൃത്വത്തിലാണ് ദുരിതബാധിത കുടുംബങ്ങളെ സ്‌ഫോടനം നടന്ന കെട്ടിടത്തിൽനിന്ന് മാറ്റിപ്പാർപ്പിച്ചത്.അടിയന്തര സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ ജിവിതഭാരം ലഘൂകരിക്കാനുള്ള സംരംഭങ്ങളുടെ ഭാഗമായാണ് ഈ സൗകര്യം നൽകുന്നതെന്ന് റെഡ് ക്രസൻറ് അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ആതിക് അൽ ഫലാഹി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.