പുതിയ ടെർമിനലിൽനിന്ന് സർവിസ് ആരംഭിച്ച വിമാനങ്ങളുടെ എണ്ണം 28 ആയി
അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി തുറന്ന ടെര്‍മിനല്‍ എയില്‍ നിന്ന് കൂടുതല്‍ വിമാനക്കമ്പനികള്‍ സർവിസ് തുടങ്ങി. ഇതോടെ പുതിയ ടെർമിനലിൽ നിന്ന് പൂര്‍ണതോതില്‍ സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 28 ആയി.
വിമാനക്കമ്പനികളുടെ മാറ്റം പൂര്‍ത്തിയായതോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന ടെര്‍മിനലായി മാറിയിരിക്കുകയാണ് ടെർമിനൽ എ. ഒരേസമയം 79 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്‍മിനലില്‍ പ്രതിവര്‍ഷം 4.5 കോടി യാത്രികര്‍ക്ക് വന്നുപോകാനാവും. നവംബറിലെ ആദ്യ രണ്ടാഴ്ചകൊണ്ട് 1557 വിമാനങ്ങളാണ് സര്‍വിസ് നടത്തിയത്. ഈ മാസം അവസാനത്തോടെ 7600 ലേറെ വിമാനങ്ങള്‍ സര്‍വിസ് നടത്തും. ഡിസംബറില്‍ 12220 വിമാനങ്ങള്‍ സര്‍വിസ് നടത്തുകയും 30 ലക്ഷത്തോളം പേര് ടെര്‍മിനല്‍ വഴി യാത്ര ചെയ്യും.
ടെര്‍മിനല്‍ മാറിയെത്തുന്ന യാത്രികര്‍ക്കായി ടെര്‍മിനലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഷട്ടില്‍ ബസുകളുടെ സേവനം ലഭ്യമാണ്. ടെര്‍മിനല്‍ എയുടെ ഡോര്‍ 7, ടെര്‍മിനല്‍ മൂന്നിന്റെ ഡോര്‍ 5 എന്നിവിടങ്ങളില്‍ നിന്നാണ് ഷട്ടില്‍ ബസുകള്‍ സര്‍വിസ് നടത്തുക. ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലുകളില്‍ ഒന്നായി മാറിയ ടെര്‍മിനല്‍ എ 7,42,000 ചതുരശ്ര മീറ്ററിലാണ് ഒരുക്കിയിരിക്കുന്നത്. 79 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്മിനലിലൂടെ മണിക്കൂറില്‍ 11,000 യാത്രികര്‍ക്ക് സഞ്ചരിക്കാനാവും. പ്രതിവര്‍ഷം 4.5 കോടി യാത്രികരെ ടെര്‍മിനലിന് കൈകാര്യം ചെയ്യാനാവും. സ്വയം സേവന കിയോസ്കുകള്‍, ഇമിഗ്രേഷന്‍ ഇ ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍, സുരക്ഷാ ചെക് പോയന്റുകള്‍ അടക്കം ഒമ്പത് പ്രധാന ബയോമെട്രിക് ടച്ച് പോയന്റുകളാണ് ടെര്‍മിനലിലുള്ളത്. പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ടെര്‍മിനല്‍ എയില്‍ ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുതുടങ്ങുകയും ഇതിലൂടെ യാത്രികരുടെ കാത്തിരിപ്പ് സമയം കുറക്കാനുമാവും.
നൂതന ബാഗേജ് ഹാന്ഡ്ലിങ് സംവിധാനം മണിക്കൂറില്‍ 19200 ബാഗുകള്‍ കൈകാര്യം ചെയ്യും. 35000 ചതുരശ്ര മീറ്റര്‍ സ്ഥലം ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ക്കും ഭക്ഷണശാലകള്ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.