എന്‍ജിനീയര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി അബൂദബി

അ​ബൂ​ദ​ബി: കെ​ട്ടി​ട നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ എ​ന്‍ജി​നീ​യ​ര്‍മാ​ര്‍ക്ക് ജോ​ലി ചെ​യ്യാ​ന്‍ അ​ബൂ​ദ​ബി ന​ഗ​ര​സ​ഭ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍ബ​ന്ധ​മാ​ക്കി. സ​ര്‍ക്കാ​റി​ന്‍റെ ഓ​ണ്‍ലൈ​ന്‍ പോ​ര്‍ട്ട​ലാ​യ താ​മി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യും ര​ജി​സ്്‌​ട്രേ​ഷ​ന്‍ കാ​ര്‍ഡു​ള്ള​വ​രെ മാ​ത്ര​മേ ഇ​നി​മു​ത​ല്‍ നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കൂ എ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ആ​ര്‍ക്കി​ടെ​ക്ച​ര്‍, മെ​ക്കാ​നി​ക്ക​ല്‍, സി​വി​ല്‍, ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍ജി​നീ​യ​ര്‍മാ​രും ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ ജോ​ലി സം​ബ​ന്ധി​ച്ച ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും വൈ​ദ​ഗ്ധ്യ​മി​ക​വും ഉ​യ​ര്‍ത്തു​ക​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം, ക​മ്പ​നി​ക​ള്‍ക്ക് ഇ​തി​ലൂ​ടെ നേ​ട്ട​വും എ​ന്‍ജി​നീ​യ​ര്‍മാ​ര്‍ക്ക് ചെ​ല​വ് ഏ​റു​ക​യും ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. നി​ര്‍മാ​ണ പ​ദ്ധ​തി​ക​ളു​ടെ ടെ​ന്‍ഡ​ര്‍ എ​ടു​ക്കാ​ന്‍ നി​ശ്ചി​ത ശ​ത​മാ​നം പ്രാ​ക്ടി​സി​ങ് എ​ന്‍ജി​നീ​യ​ര്‍, ക​ണ്‍സ​ൽ​ട്ടി​ങ് എ​ന്‍ജി​നീ​യ​ര്‍, ജൂ​നി​യ​ര്‍ എ​ന്‍ജി​നീ​യ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.

ഇ​ത് ക​മ്പ​നി​ക​ള്‍ക്കു ഗു​ണ​മു​ണ്ടാ​ക്കു​മെ​ങ്കി​ലും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ര്‍ക്ക് ലി​സ്റ്റു​ക​ളും അ​റ്റ​സ്റ്റ് ചെ​യ്യാ​ന്‍ വ​ന്‍തു​ക​യാ​ണ് ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ക. ര​ജി​സ്‌​ട്രേ​ഷ​നു​ള്ള എ​ന്‍ജി​നീ​യ​ര്‍മാ​ര്‍ക്ക് 12000 ദി​ര്‍ഹം ശ​മ്പ​ളം ന​ല്‍ക​ണ​മെ​ന്നാ​ണ് നി​യ​മ​മെ​ങ്കി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ക വ​ള​രെ കു​റ​വാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി എ​ന്‍ജി​നീ​യ​ര്‍മാ​ര്‍ ജോ​ലി​ചെ​യ്യു​ന്ന മേ​ഖ​ല​യാ​ണി​ത്.

ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍ഡ്, ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ള്ള​വ​ര്‍ക്കാ​യി​രി​ക്കും എ​ന്‍ജി​നീ​യ​ര്‍ എ​ന്ന പ്ര​ഫ​ഷ​ന​ല്‍ വി​സ ല​ഭി​ക്കു​ക. മ​റ്റ് ത​സ്തി​ക​ക​ളി​ലു​ള്ള​വ​ര്‍ എ​ന്‍ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ര്‍ദേ​ശ​വു​മു​ണ്ട്. കാ​ര്‍ഡു​ക​ള്‍ വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് അ​നു​സ​രി​ച്ചാ​വും അ​നു​വ​ദി​ക്കു​ക. നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ മൂ​ന്നു​വ​ര്‍ഷ​ത്തി​നു മേ​ലെ പ​രി​ച​യ​മു​ള്ള​വ​ര്‍ക്ക് പ്രാ​ക്ടി​സി​ങ് എ​ന്‍ജി​നീ​യ​ര്‍ എ​ന്ന കാ​ര്‍ഡ് ല​ഭി​ക്കും. അ​ല്ലാ​ത്ത​വ​ര്‍ക്ക് ട്രെ​യ്‌​നി എ​ന്‍ജി​നീ​യ​ര്‍ എ​ന്ന കാ​ര്‍ഡാ​വും ഇ​ഷ്യൂ ചെ​യ്യു​ക. യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ല്‍കു​ന്ന തു​ല്യ​താ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത എ​ന്‍ജി​നീ​യ​ര്‍ ബി​രു​ദ​ധാ​രി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക ലൈ​സ​ന്‍സ് ന​ല്‍കും. എ​ന്നാ​ല്‍, ഈ ​ലൈ​സ​ന്‍സ് 30 ദി​വ​സ​ത്തി​ന​ക​വും പെ​ര്‍മ​ന​ന്‍റ്​ ലൈ​സ​ന്‍സ് 90 ദി​വ​സ​ത്തി​ന​ക​വും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ അ​പേ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കും.

ഓ​ഫി​സ് മാ​നേ​ജ​ര്‍, പാ​ര്‍ട്ണ​ര്‍, എ​ന്‍ജി​നീ​യ​ര്‍ ത​സ്തി​ക​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് രേ​ഖ​ക​ളും സ​മ​ര്‍പ്പി​ക്ക​ണം.

ട്രേ​ഡ് ലൈ​സ​ന്‍സ് കോ​പ്പി, യു.​എ.​ഇ. റെ​സി​ഡ​ന്റ്സ് വി​സ അ​ല്ലെ​ങ്കി​ല്‍ ഇ​ന്‍വെ​സ്റ്റ​ര്‍ രേ​ഖ, യു.​എ.​ഇ സൊ​സൈ​റ്റി ഓ​ഫ് എ​ന്‍ജി​നീ​യേ​ഴ്‌​സി​ല്‍ അം​ഗ​ത്വം ല​ഭി​ച്ച രേ​ഖ, ലേ​ബ​ര്‍ കാ​ര്‍ഡ്, സ്വ​ഭാ​വ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് എ​മി​റേ​റ്റു​ക​ളി​ല്‍ ജോ​ലി ചെ​യ്ത​വ​ര്‍ അ​വി​ട​ന്ന് ല​ഭി​ച്ച എ​ന്‍ജി​നീ​യ​റി​ങ് ലൈ​സ​ന്‍സ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍നി​ന്നു​ള്ള തു​ല്യ​താ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നീ രേ​ഖ​ക​ള്‍ ര​ജി​സ്‌​ട്രേ​ഷ​നു​വേ​ണ്ടി സ​മ​ര്‍പ്പി​ക്ക​ണം.

പേ​ര്, വി​ലാ​സം, യോ​ഗ്യ​ത, ക​മ്പ​നി​യു​ടെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി താം ​വെ​ബ്‌​സൈ​റ്റി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാം. തു​ട​ര്‍ന്ന് നി​ർ​ദി​ഷ്ട സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഒ​പ്പം മാ​ര്‍ക്ക് ലി​സ്റ്റ്, പാ​സ്‌​പോ​ര്‍ട്ട്, സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ തൊ​ഴി​ല്‍ പ​രി​ച​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും ന​ല്‍ക​ണം. തൊ​ഴി​ല്‍ പ​രി​ച​യം വി​ദേ​ശ​ത്താ​ണെ​ങ്കി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ നി​ര്‍ബ​ന്ധം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ https://www.tamm.abudhabi വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

Tags:    
News Summary - Abu Dhabi makes registration mandatory for engineers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.