ന​ടി ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി​യെ​ടു​ത്തു

ദു​ബൈ: സം​വി​ധാ​യ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ ന​ടി ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ദു​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി വി​ഡി​യോ കാ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞ​താ​യി ശ്രീ​ദേ​വി​ക ‘ഗ​ർ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ അ​റി​യി​ച്ചു. ‘അ​വ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് സം​വി​ധാ​യ​ക​നി​ൽ​നി​ന്നും മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യി എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ പ​രാ​തി. 2018 ഒ​ക്ടോ​ബ​റി​ൽ അ​മ്മ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

സം​വി​ധാ​യ​ക​നെ​തി​രെ അ​ന്ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും ശ്രീ​ദേ​വി​ക പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ശ്രീ​ദേ​വി​ക അ​റി​യി​ച്ചു. അ​മ്മ​ക്ക് ആ​ദ്യ​മാ​യി പ​രാ​തി ന​ൽ​കി​യ ന​ടി​യാ​ണ് ശ്രീ​ദേ​വി​ക.

Tags:    
News Summary - Actress Sridevika's statement was taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.