നടി ശ്രീദേവികയുടെ മൊഴിയെടുത്തു
text_fieldsദുബൈ: സംവിധായകനെതിരെ പരാതി നൽകിയ നടി ശ്രീദേവികയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ദുബൈയിൽ താമസിക്കുന്ന ശ്രീദേവികയുടെ മൊഴി വിഡിയോ കാൾ വഴി ഓൺലൈനായാണ് പൊലീസ് രേഖപ്പെടുത്തിയത്.
താര സംഘടനയായ അമ്മക്ക് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞതായി ശ്രീദേവിക ‘ഗർഫ് മാധ്യമ’ത്തോട് അറിയിച്ചു. ‘അവൻ ചാണ്ടിയുടെ മകൻ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനിൽനിന്നും മോശം പെരുമാറ്റം ഉണ്ടായി എന്നായിരുന്നു നടിയുടെ പരാതി. 2018 ഒക്ടോബറിൽ അമ്മക്ക് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല.
സംവിധായകനെതിരെ അന്ന് നൽകിയ പരാതിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും ശ്രീദേവിക പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയിൽ പ്രതീക്ഷയുണ്ടെന്ന് ശ്രീദേവിക അറിയിച്ചു. അമ്മക്ക് ആദ്യമായി പരാതി നൽകിയ നടിയാണ് ശ്രീദേവിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.